• Logo

Allied Publications

Europe
മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷം ഏപ്രില്‍ 26 ന്
Share
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ ഈസ്റര്‍ ആഘോഷം ഏപ്രില്‍ 26ന് (ശനി) നടക്കും. ടിബേലി മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചക്ക് ഒന്നു മുതലാണ് ആഘോഷങ്ങള്‍. പരിശുദ്ധ ജപമാലയെ തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് അസോസിയേഷന്‍ യൂത്ത് വിംഗും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തും. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരികയാണ്. സെന്റ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ ദിവസവും പരിശീലനവും നടന്നു വരുന്നു. ഈസ്റര്‍ ആഘോഷ വേളയില്‍ ഇനിയും പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററുമായോ അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടണം.

കലാപരിപാടികളെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ഈസ്റര്‍ ഡിന്നറോടെയാകും ആഘോഷപരിപാടികള്‍ സമാപിക്കുക. ഈസ്റര്‍ ആഘോഷങ്ങളില്‍ കുടുംബ സമേതം പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി നോയല്‍ ജോര്‍ജ് സ്വാഗതം ചെയ്തു.

അസോസിയേഷന്റെ ഏകദിന ഉല്ലാസ യാത്ര മേയ് 24നും ബാര്‍ബി ക്യൂ പാര്‍ട്ടിയും സ്പോര്‍ട്സ് ഡേയും ജൂണ്‍ അവസാന വാരവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.