• Logo

Allied Publications

Europe
വിയന്ന മലങ്കര കാത്തോലിക്കാ പള്ളിയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമം
Share
വിയന്ന: ഓസ്ട്രിയയിലെ പുരാതന ദേവാലയങ്ങളില്‍ പ്രശസ്തമായ ബ്രൈറ്റന്‍ഫെല്‍ഡ് പള്ളിയില്‍ സാമുഹ്യ വിരുദ്ധര്‍ എന്ന് കരുതുന്നവര്‍ അതിക്രമിച്ചു കടക്കുകയും വസ്തുവകകളും തിരുസ്വരൂപങ്ങളും നശിപ്പിച്ചു.

ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കര്‍ ഉപയോഗിച്ചു വരുന്ന ദേവാലയമാണിത്. മലങ്കരയുടെ ഉള്‍പ്പെടെ ഞായറഴ്ച നടത്താനിരുന്ന എല്ലാ ശുശ്രൂഷകളും റദ്ദാക്കിയിരുന്നു. അപ്രതീക്ഷിതമായി നടന്ന സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഞടുക്കം രേഖപ്പെടുത്തി. വിയന്നയിലെ മറ്റു ചില ദേവാലയങ്ങളിലും അക്രമം നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു.

മാസാവസാന പ്രാര്‍ഥനകള്‍ക്കായി പള്ളി നേതൃത്വം മറ്റൊരു സ്ഥലത്തായിരുന്ന സമയത്താണ് അക്രമം അരങ്ങേറിയത്. ആരോ അറിയിച്ചതനുസരിച്ച് പോലീസാണ് ഇടവക കമ്മിറ്റിയെ വിവരം അറിയിച്ചത്. ആരാണ് അതിക്രമത്തിന് പിന്നിലെന്നോ എന്തായിരുന്നു ആക്രമണ ഉദ്ദേശമെന്നോ അറിവായിട്ടില്ലെന്ന് ബ്രൈറ്റന്‍ഫെല്‍ഡ് പള്ളിയിലെ മലങ്കര സമൂഹത്തിന്റെ ചുമതലയുള്ള ഫാ. തോമസ് പ്രശോഭ് പറഞ്ഞു. മാതാവിന്റെ തിരുസ്വരൂപം, അതി പുരാതനമായ മാമോദീസ തൊട്ടി, മേശ, കസേര തുടങ്ങിയ വസ്തുവകകളും നശിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദേവാലയം അടച്ചിടാന്‍ തീരുമാനിച്ചട്ടുണ്ട്. എന്നാല്‍ ശുശ്രൂഷകള്‍ നടക്കുന്ന സമയങ്ങളില്‍ മാത്രം പള്ളി തുറന്നിടുമെന്നും പള്ളിയുടെ ഫേസ് ബുക്ക് പോസ്റില്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ