• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ ഘടകം നിലവില്‍ വന്നു
Share
ലണ്ടണ്‍: പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ ഘടകം നിലവില്‍ വന്നു. ബ്രിസ്റ്റോള്‍ സെന്റ് ജോണ്‍സ് ആംബുലന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളായി സുദര്‍ശനന്‍ നായര്‍ (പ്രസിഡന്റ്), സുരേഷ് ബാബു (വൈസ് പ്രസിഡന്റ്), രവി നായര്‍ (സെക്രട്ടറി), രാജീവ് (ട്രഷറര്‍), ചന്ദ്രമോഹന്‍, സഞ്ജീവ്, കൃഷ്ണന്‍, പ്രമോദ്, ലാല്‍, അനീഷ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങള്‍ അതതു സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്തിനും വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ വഞ്ചിതരാകുന്നത് തടയാന്‍ തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗം തീരുമാനിച്ചു. ഐഇടി എല്‍സ് പരീക്ഷയുടെ സ്കോര്‍

കുറയ്ക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരിന് നിവേദനം നല്‍കുന്നതിനും സ്റുഡന്റ് വീസയില്‍ വന്നു ഏജന്‍സികളുടെ തട്ടിപ്പിനിര യാകാതിരിക്കുവാന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് വിവരങ്ങള്‍ നല്‍കുവാന്‍ പ്രത്യേക സെല്‍ രൂപികരിക്കുവാനും തിരുമാനിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍, ചെയര്‍മാന്‍ ജോസ് കാനാട്ട്, വൈസ് ചെയര്‍ പെഴ്സണും ഗ്ളോബല്‍ വിമന്‍സ് ഫോറം കോഓര്‍ഡിനേറ്ററുമായ ഷീല ചേറു, ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അഭിനന്ദിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.