• Logo

Allied Publications

Europe
ജര്‍മനി പൌരത്വ നിയമം ഭേദഗതി ചെയ്യുന്നു
Share
ബര്‍ലിന്‍: ചാന്‍സലര്‍ അംഗലാ മെര്‍ര്‍ലിന്റെ വിശാല മുന്നണി സര്‍ക്കാര്‍ ജര്‍മന്‍ പൌരത്വ നിയമത്തിന് ഭേദഗതി വരുത്തുന്നു.ഇതനുസരിച്ച് ജര്‍മനിയില്‍ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഇരട്ടപൌരത്വം നല്‍കുമെന്നാണ് പുതിയ ഭേദഗതിയുണ്ടാക്കുന്നത്. ഇത്തരക്കാര്‍ട്ട് രണ്ടു പാസ്പോര്‍ട്ടുകള്‍ കൈവശം വെയ്ക്കാമെന്നാണ് പുതിയ നിയമത്തിന്റെ സാധുത. ജര്‍മനിയില്‍ ജനിച്ച രണ്ടാംതലമുറക്കാരായ വിദേശികളുടെ കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിയ്ക്കുന്നത്. ഇരുപത്തിയൊന്നു വയസിനും ഇരുപത്തിമൂന്നു വയസ് പ്രായം തികഞ്ഞവരും ജര്‍മനിയില്‍ എട്ട് വര്‍ഷം താമസിച്ചവര്‍ക്കും അല്ലെങ്കില്‍ തുടര്‍ച്ചയായി ആറു വര്‍ഷം സ്കൂളില്‍ പഠനം നടത്തിയവര്‍ക്കും ഇരട്ടപൌരത്വത്തിന് അര്‍ഹതയുണ്ടാവും.ജര്‍മനിയിലെ സ്കൂളില്‍ നിന്നും ഗ്രാജുവേഷന്‍ ചെയ്തവര്‍ക്കും ആറുവര്‍ഷത്തിലധികം വൊക്കേഷണല്‍ പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

നിലവില്‍ ഇവിടെ ജനിച്ച കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ഇരുപത്തിമൂന്നു വയസ് പ്രായം തികയുമ്പോള്‍ തീരുമാനിയ്ക്കാന്‍ അവകാശമുണ്ടായിരുന്നു ഏതു പൌരത്വം സ്വീകരിയ്ക്കണമെന്ന്. ഇത്തരക്കാര്‍ വര്‍ഷം തോറും 30, 000 ഓളം വരും. ഈ നിയമത്തിനാണ് ഇപ്പോള്‍ പുതിയ ഭേദഗതി ഉണ്ടാക്കുന്നത്. ജര്‍മനിയില്‍ കുടിയേറിയിരിയ്ക്കുന്ന ഏതാണ്ട് മൂന്നു മില്യന്‍ വരുന്ന ടര്‍ക്കി പൌരന്മാരുടെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിയ്ക്കുന്നത്. പക്ഷെ ടര്‍ക്കിഷ് കമ്യൂണിറ്റി ഈ നിയമ ഭേദഗതിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ പൌരന്മാര്‍ക്ക് ജര്‍മനിയില്‍ രണ്ടു പാസ്പോര്‍ട്ട് കൈവശം വെയ്ക്കുവാന്‍ അവകാശമുണ്ട്.

ജര്‍മന്‍ നീതിന്യായവകുപ്പു മന്ത്രി ഹൈക്കോ മാസ്, ആഭ്യന്തരമന്ത്രി തോമസ് ഡി മൈസിയറെ എന്നിവര്‍ സംയുക്തമായി അറിയിച്ചതാണ് ഇക്കാര്യം. വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ഇന്‍ഡ്യാക്കാര്‍ക്ക് ഇത്തരത്തിലൊരു ഭേദഗതി യാതൊരു വിധത്തിലും ഗുണം ചെയ്യില്ല. വിശാലമുന്നണിയിലെ സക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലൊന്നായിരുന്നു ഇരട്ടപൌരത്വം നല്‍കുയെന്നത്. പുതിയ ഭേദഗതി നടപ്പുവര്‍ഷം പ്രാബല്യത്തിലാവും. പക്ഷെ അതിനു മുമ്പ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ച് പാസാക്കണമെന്നു മാത്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്