• Logo

Allied Publications

Europe
'കാത്തലിക്ക് ഫോറം: വടക്കേല്‍ പിതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിക്കുക പ്രഥമ ദൌത്യം'
Share
കെറ്ററിംഗ്: സീറോ മലബാര്‍ സഭയുടെ ആദരണീയനായ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയിലും മൈഗ്രന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്യന്‍ വടക്കേലിനെയും കാത്തലിക്ക് ഫോറം പ്രതിനിധികള്‍ അത്മായ സംഘടനാപരമായ ചര്‍ച്ചകള്‍ക്കായി സന്ദര്‍ശിക്കുകയും അവര്‍ നല്കിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനറല്‍ ബോഡി മുമ്പാകെ അവതരിപ്പിക്കുവാനും വിവിധ യുണിറ്റുകളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് അത് സഭാധികാരികളെ അറിയിക്കുവാനുമായി കെറ്ററിംഗില്‍ കൂടിയ യോഗം ഉജ്ജ്വലമായി. യോഗത്തില്‍ എല്ലാ യൂണിറ്റു പ്രതിനിധികളും പങ്കു ചേര്‍ന്നു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് നല്‍കിയ നിര്‍ദ്ദേശാനുസരണം ആണ് വടക്കേല്‍ പിതാവിന്റെ സഭാ കോഓര്‍ഡിനേഷനുമായി ബന്ധപ്പെട്ടുള്ള വലിയ തിരക്കിനിടയില്‍ പോലും കാണുവാന്‍ ചെന്നതെന്നും ഭാരവാഹികള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. സഭാനുഗ്രഹീത അന്തരീക്ഷത്തില്‍ സംഘടന വിവക്ഷിക്കുന്ന നിലപാടുകളും വൈദീക നിയന്ത്രണത്തില്‍ ഈ സംവിധാനം മുന്നോട്ട് പോവേണ്ടതിന്റെ അനിവാര്യതയും സംഘടനയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളും സംഘടനാ സംവിധാനം, ഘടന, അത്മായ സംഘടനയുടെ ആത്മീയസാമൂഹ്യ സാംസ്കാരിക മേഖലകളില്‍ അവലംബിക്കേണ്ട നയവും പ്രവര്‍ത്തന വ്യാപ്തിയും, പാരീഷ് കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖലകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സംഘടനയുടെ അഭിപ്രായങ്ങളും ആശയങ്ങളും വടക്കേല്‍ പിതാവിനെ അറിയിച്ചു. സീറോ മലബാര്‍ സിനഡ് അത്മായ സംഘടനാ രൂപീകരണത്തില്‍ അനുശാസിക്കുന്ന ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പിതാവിനെ ബോധ്യപ്പെടുത്തി. അതില്‍ ആകൃഷ്ടനായ പിതാവ് ആഗോള പ്രവാസി സീറോ മലബാര്‍ സംഘടനക്ക് ഉതകുന്ന ആശയങ്ങളും ഘടനയും തയാറാക്കി നല്‍കുവാന്‍ കാത്തലിക്ക് ഫോറത്തിനും ഉത്തരവാദിത്വം പങ്കിട്ടു നല്‍കുകയായിരുന്നു. തഥവസരത്തില്‍ ഫാ. തോമസ് പാറയടിയും സന്നിഹിതനായിരുന്നു. കാത്തലിക്ക് ഫോറത്തെ പ്രതിനിധീകരിച്ചു അപ്പച്ചന്‍ കണ്ണഞ്ചിറ, സോബിന്‍ ജോണ്‍ എന്നിവരാണ് വടക്കേല്‍ പിതാവിനെ സന്ദര്‍ശിച്ചത്.

സീറോ മലബാര്‍ സഭാ അത്മായ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് മാത്രമാണ് കാത്തലിക്ക് ഫോറം എന്നും പിതാവ് തങ്ങളെ എല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക മാത്രമാണ് മുമ്പിലുള്ള പ്രഥമ ദൌത്യമെന്നും പിതാവിന്റെ ദീര്‍ഘ വീക്ഷണങ്ങള്‍ക്കൊപ്പം തോമസച്ചന്റെ മികച്ച നേതൃത്വം സഭയുടെ കെട്ടുറുപ്പിന് സഹായകം ആവുമെന്നു യോഗത്തില്‍ സോബിന്‍ ജോണ്‍ അഭിപ്രായപ്പെട്ടു.

കെസിബിസിയുടെ 'ജാഗ്രത' എന്ന പ്രമുഖ മാസികയില്‍ യുകെഎസ്ടിസിഎഫ് കാലഘട്ടത്തിന്റെ ആവശ്യം എന്ന് രേഖപ്പെടുത്തപ്പെട്ടതും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അറിവോടെയും അന്നത്തെ അത്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ അറയ്ക്കല്‍ പിതാവും റെമീജിയൂസ് പിതാവും ആലപ്പാട്ട് പിതാവും, സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യനും വൈദികരും, സഭാ സ്നേഹികളായ ആയിരങ്ങളും വര്‍ഷിച്ച അനുഗ്രഹ ആശീര്‍വാദങ്ങളേറ്റ അത്മായ ചുവടുവയ്പാണ് സെന്റ് തോമസ് കാത്തലിക്ക് ഫോറം എന്നും സഭാധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പോവുന്ന സംഘടനക്കു സഭയുടെ കരങ്ങളിലൂടെ ഈ അത്മായ സംഘടന സഭാ ശബ്ദമായി, ശക്തിയായി വളരേണ്ടത് നമ്മുടെ വലിയ കടമയാണെന്ന് ബെന്നി വര്‍ക്കി അഭിപ്രായപ്പെട്ടു.

യുകെയില്‍ സഭാ സംവിധാനം നിലവില്‍ വരാത്ത പ്രത്യേക സാഹചര്യങ്ങള്‍ക്കും സഭയുടെ അഭിമാനത്തിനും അതിലേറെ സീറോ മലബാര്‍ കുടുംബങ്ങളുടെ പാരമ്പര്യ പൈതൃകങ്ങളുടെ കെട്ടുറപ്പിനും അനിവാര്യമെന്ന് വിശ്വാസികള്‍ക്ക് തോന്നിയ അത്മായ മുന്നേറ്റത്തെ ക്രോഡീകരിക്കുവാന്‍ ഉണ്ടാക്കിയ സംഘടനയാണ് ഡഗടഠഇഎ എന്ന കാര്യം ടോം സാബു ഓര്‍മിപ്പിച്ചു.

നിലവില്‍ ചെയ്തുവച്ചിരിക്കുന്ന അത്മായ സംവിധാനങ്ങള്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പം ചെയ്യുമെന്നും കാലേക്കൂട്ടി തുടക്കം കുറിച്ചത് പ്രേഷിത മനസുകളാണെന്നും പിതാവ് പറഞ്ഞിരുന്നു. ഉത്തരവാദിത്വം നിറവേറ്റുവാന്‍ വിവിധ വ്യക്തികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വരികെ അവ സംഘടനാ സംവിധാനത്തിലൂടെ അംഗീകരിക്കുവാനും ഭേദഗതികള്‍ സ്വീകരിക്കുവാനും ആയിട്ടാണ് ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തത്.

സെന്റ് തോമസ് കാത്തലിക്ക് ഫോറം എന്ന സംഘടന തന്നെ അംഗീകരിക്കപ്പെടാം എന്നും അതിനായുള്ള സിനഡിന്റെ നിയമങ്ങള്‍ വായിച്ചു കേള്‍പ്പിച്ച പിതാവിനോട് സഭാ സംവിധാനത്തിലുള്ള സംഘടനയാക്കി സ്പിരിച്വല്‍ കോഓര്‍ഡിനേറ്ററുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുവാനാണ് ഇഷ്ടം എന്നറിയിച്ച പ്രതിനിധികളുടെ അഭിപ്രായം പൊതുയോഗം അംഗീകരിക്കുകയും ചെയ്തു. സംഘടനക്ക് പുതിയ പേര് നിര്‍ദ്ദേശിക്കുവാന്‍ കഴിയുമെന്നും അതിനായി നിയോഗിച്ച കമ്മിറ്റി അംഗീകരിച്ചാല്‍ അങ്ങനെ തന്നെ നാമകരണം ചെയ്യാമെന്നും ആഗോള തലത്തില്‍ ടങഇഅ എന്നാണു അറിയപ്പെടുന്നതെന്നും പിതാവ് പറഞ്ഞ വിവരം അറിയിച്ചപ്പോള്‍ യോഗത്തില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ സഭയെ അറിയിക്കുവാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. എന്നാല്‍ സഭയുടെ താല്പ്പര്യം ആണ് മുഖ്യമെന്നൂം യോഗം തീരുമാനിച്ചു. സീറോ മലബാര്‍ സഭയുടെ നാമം ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം പാലിച്ചാണ് സഭാ പിതാവിന്റെ നാമധേയത്തിലൂടെ സംഘടന അറിയപ്പെട്ടു വരുന്നതെന്ന് വടക്കേല്‍ പിതാവിനെ ധരിപ്പിച്ചിരുന്നു.

അപ്പച്ചന്‍ കണ്ണഞ്ചിറ അധ്യക്ഷത വഹിച്ച യോഗത്തില്‍ സോബിന്‍ ജോണ്‍ സ്വാഗതം അരുളി. അഡ്വ. ജോസഫ് ചാക്കോ നന്ദി പറഞ്ഞു. ടോം സാബു, മാത്യു ബ്ളാക്പൂള്‍, ബെന്നി വര്‍ക്കി, ബിജു ജോണ്‍, സജി ജയിംസ്, മനോജ്, ജേക്കബ്, ജോണി, സിബു, ജോസഫ് ചാക്കോ, ബിനു, ബിജു, ജോസ്, ബൈജു, ബിനോയി, ലിസി, ടെല്‍മ, ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭയുടെ യുകെ കോഓര്‍ഡിനേറ്ററുടെ കരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകരുക എന്നതാണ് എതോരത്മായന്റെയും പ്രധാന കടമ എന്നും പരമമായ രൂപതാ സംവിധാനത്തിലേക്ക് എത്തിച്ചേരുവാന്‍ പ്രാര്‍ഥനകളും ത്യാഗവും അര്‍പ്പിക്കണമെന്നും സഭയുടെ ആവശ്യങ്ങള്‍ക്കായി പരമാവധി സഹായങ്ങള്‍ നല്‍കണമെന്നും യോഗം എല്ലാ യൂണിറ്റുകളെയും ഉദ്ബോധിപ്പിച്ചു.

ഏവര്‍ക്കും വലിയ നോമ്പിന്റെ ആശംശകള്‍ നേര്‍ന്ന് പ്രാര്‍ഥനക്കുശേഷം സ്നേഹവിരുന്നോടെ യോഗം പര്യവസാനിച്ചു.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.