• Logo

Allied Publications

Europe
ഇന്ത്യക്കാരിയുടെ സ്മരണയ്ക്ക് ബ്രിട്ടനില്‍ സ്റാമ്പ്
Share
ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ വംശജ നൂര്‍ ഇനായത്ത് ഖാന്റെ സ്മരണയ്ക്ക് ബ്രിട്ടന്‍ സ്റാമ്പ് പുറത്തിറക്കി. അവരുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ആദരം.

നേരത്തെ, നൂറിന്റെ പ്രതിമയും സ്ഥാപിക്കാന്‍ ബ്രിട്ടന്‍ തയാറായിരുന്നു. 'ശ്രദ്ധേയവ്യക്തിത്വങ്ങള്‍' എന്ന പരമ്പരയില്‍ നടന്‍ സര്‍ അലക് ഗിന്നസ്, കവി ഡിലന്‍ തോസ് എന്നിവരടക്കം ഒമ്പതു പേരുടെ കൂട്ടത്തിലാണ് നൂറിന്റെയും സ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യക്കാരനായ ഹസ്രത് ഇനായത് ഖാന്റെയും അമേരിക്കക്കാരിയായ ഓറ റേ ബക്കറിന്റെയും മകളായി 1914ല്‍ മോസ്കോയില്‍ ജനിച്ചിട്ടും അവരുടെ ഇന്ത്യന്‍ വേരുകളാണ് ഏറെ തിരിച്ചറിയപ്പെടുന്നത്. സൂഫി വര്യനും സംഗീതജ്ഞനുമായ പിതാവ് പാശ്ചാത്യ രാജ്യങ്ങളില്‍ സൂഫിസ പ്രചാരണം നടത്തുന്നതിടെ കാലിഫോര്‍ണിയയില്‍ വച്ചാണ് ഓറയെ പരിചയപ്പെടുന്നത്. മൈസൂര്‍ ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരനാണ് ഹസ്രത് ഇനായത് ഖാന്‍.

പാരിസില്‍ വളര്‍ന്ന നൂറിന്റെ കുടുംബം ലോകയുദ്ധത്തിന് തൊട്ടുമുമ്പ് യുകെയിലേക്ക് താമസംമാറുകയായിരുന്നു. അവിടെ വിമന്‍സ് ഓക്സിലിയറി എയര്‍ഫോഴ്സില്‍ ചേര്‍ന്ന അവര്‍ നൂര്‍ പ്രധാനമന്ത്രി വിന്‍സ്റണ്‍ ചര്‍ച്ചില്‍ ആരംഭിച്ച ചാരസംഘടനയുടെ സ്പെഷല്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടിവായി തെരഞ്ഞെടുക്കപ്പെട്ടു. അറസ്റിലായ നൂറിനെ 30ാം വയസില്‍ നാസി ജര്‍മനിയിലെ കുപ്രസിദ്ധമായ ദച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വെടിവച്ച് കൊല്ലുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.