• Logo

Allied Publications

Europe
മാര്‍പാപ്പയുമായി ഒബാമ കൂടിക്കാഴ്ച നടത്തി
Share
വത്തിക്കാന്‍സിറ്റി: ഇറ്റലി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പാ സ്ഥാനമേറ്റതിതിനുശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പാപ്പായുടെ ഔദോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പായുടെ സെക്രട്ടറി ജോര്‍ജ് ഗെന്‍സ്വൈന്‍ ഒബാമായെ സ്വീകരിച്ചാനയിച്ചു. യുക്രെയ്ന്‍, സിറിയ, തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും വൈവാഹിക, കുടുംബ വിഷയങ്ങളും ഗര്‍ഭഛിദ്രം തുടങ്ങിയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

യുക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഒബാമയുടെ യൂറോപ്യന്‍ പര്യടനത്തിന്റെ മൂന്നാം പാദം നടന്നത്. നെതര്‍ലന്‍ഡ്സിലും ബ്രസല്‍സിലും യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം ഹ്രസ്വ സന്ദര്‍ശനം നടത്തിയിരുന്നു.

യുക്രെയ്നില്‍ റഷ്യ കൂടുതല്‍ അധിനിവേശത്തിനു ശ്രമിച്ചാല്‍ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

ഈ സംഘര്‍ഷങ്ങള്‍ക്കു നടുവിലും മാര്‍പാപ്പയെ കാണാന്‍ ഒബാമ സമയം കണ്ടെത്തുന്നത് അദ്ദേഹത്തോടുള്ള പ്രത്യേക ആദരം കാരണമാണ്. പാവങ്ങളെ സഹായിക്കാനുള്ള മാര്‍പാപ്പയുടെ ആഹ്വാനങ്ങള്‍ ഒബാമയില്‍ വലിയ മതിപ്പുളവാക്കിയിരുന്നുവെന്ന് ഒബാമതന്നെ പറഞ്ഞിരുന്നു.

വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമ്പതാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ബറാക് ഒബാമ. ഇതു രണ്ടാം തവണയാണ് ഒബാമ വത്തിക്കാനിലെത്തുന്നത്. 2009 ല്‍ ഒബാമ, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.