• Logo

Allied Publications

Europe
വായു മലിനീകരണം മൂലം മരിക്കുന്നത് ഏഴു മില്യന്‍ ആളുകള്‍
Share
ലണ്ടന്‍: വായു മലിനീകരണം കാരണം ആഗോളതലത്തില്‍ പ്രതിവര്‍ഷം മരിക്കുന്നത് ഏഴു മില്യന്‍ ആളുകളെന്ന് ലോകാരോഗ്യ സംഘടന. 2012 ലെ കണക്കനുസരിച്ച് വായു മലിനീകരണത്തിന് ഹൃദ്രോഗങ്ങളും ശ്വാസകോശ രോഗങ്ങളും കാന്‍സറുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ നിരത്തുന്നതാണ് ലോകാരോഗ്യ സംഘടന തയാറാക്കിയ സ്ഥിതിവിവരക്കണക്കുകള്‍.

ലോകത്തെ ആകെ മരണങ്ങളില്‍ എട്ടിലൊന്നിനും കാരണം വായു മലിനീകരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ആരോഗ്യ ഭീഷണി എന്ന വിശേഷണമാണ് വായു മലിനീകരണത്തിന് ഇതോടെ ലഭ്യമാകുന്നത്.

വായു മലിനീകരണം മൂലം സംഭവിച്ച ഏഴു മില്യന്‍ മരണങ്ങളില്‍ ആറു മില്യനും തെക്കുകിഴക്കന്‍ ഏഷ്യയിലായിരുന്നു. 3.3 മില്യന്‍ ആളുകള്‍ ഇന്‍ഡോര്‍ പൊലൂഷന്‍ കാരണവും 2.6 മില്യന്‍ ആളുകള്‍ ഔട്ട്ഡോര്‍ പൊലൂഷന്‍ കാരണവുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇതില്‍ 90 ശതമാനം മരണങ്ങളും വികസ്വര രാജ്യങ്ങളിലെ ജനങ്ങളാണ്. 2012 ല്‍ 43 ലക്ഷം പേരാണ് കെട്ടിടങ്ങള്‍ക്കകത്തു നിന്നുള്ള വായുമലിനീകരണത്താല്‍ മരിച്ചത്.

മരം, കല്‍ക്കരി തുടങ്ങിയവ കത്തിക്കുന്നത് മൂലമുണ്ടാവുന്ന വായു മലിനീകരണം ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമാണ്. ദക്ഷിണാഫ്രിക്ക, ദക്ഷിണ പൂര്‍വ ഏഷ്യ, പശ്ചിമേഷ്യ എന്നിവ കൂടാതെ വികസ്വര രാജ്യങ്ങളിലുമാണ് സ്ഥിതിഗതികള്‍ അതിരൂക്ഷമാവുന്നത്. വ്യവസായമേഖലയെ കൂടാതെ ഗതാഗതം, ഊര്‍ജം, മാലിന്യം തുടങ്ങിയ മേഖലകളും അന്തരീക്ഷവായു മലിനപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സി വായു മലിനീകരണം ശ്വാസകോശ കാന്‍സറിനും ബ്ളാഡര്‍ കാന്‍സറിനും ഹേതുവായ കാര്‍സിനോജനുകളുടെ പട്ടികയില്‍പ്പെടുത്തിയിരുന്നു.

യൂറോപ്പിലെ ഇന്‍ഡസ്ട്രിയല്‍ രാഷ്ട്രങ്ങളില്‍ ഉണ്ടാവുന്ന കൂടുതല്‍ മരണങ്ങളും വായുമലിനീകരണം മൂലമാണന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യവിഭാഗം തലവന്‍ മരിയ നീറ വെളിപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ