• Logo

Allied Publications

Europe
പൊതുമേഖലാ ജീവനക്കാരുടെ സമരം; ജര്‍മനി നിശ്ചലമാവുന്നു
Share
ബര്‍ലിന്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് പലയിടങ്ങളിലും ജനജീവിതത്തെ കാര്യമായി ബാധിച്ചു. തൊഴിലാളി സംഘടനയായ വേര്‍ഡിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.

ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, കൊളോണ്‍ ബോണ്‍,ഡ്യൂസല്‍ഡോര്‍ഫ് ഹാംബുര്‍ഗ്, ഹാനോവര്‍, സ്റുട്ട്ഗാര്‍ട്ട് എന്നീ വിമാനത്താവളങ്ങള്‍ കൂടാതെ കിന്‍ഡര്‍ ഗാര്‍ട്ടന്‍, ആശുപത്രി ജീവനക്കാര്‍, സാമൂഹ്യസേവകര്‍, പബ്ളിക് ക്ളീനിംഗ് വകുപ്പ് ജീവനക്കാര്‍, റെയില്‍വേ, ബസ് ജീവനക്കാര്‍ എന്നു വേണ്ട വേര്‍ഡിയില്‍ അംഗമായിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്ക് വ്യവസായ മേഖലയെയും സാരമായി ബാധിച്ചു. വെസ്റ് ഫാളിയ സംസ്ഥാനത്ത് ബസുകളും ട്രാമുകളും നിശ്ചലമാണ്.

പണിമുടക്കിയ ബഹുഭൂരിപക്ഷം തൊഴിലാളികളും വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി. കഴിഞ്ഞയാഴ്ച ഒരുദിവസം നടത്തിയ പണിമുടക്ക് വിജയം കണ്ടതിനെ തുടര്‍ന്ന് ഈയാഴ്ച നടത്തുന്ന പണിമുടക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലാക്കി. പണിമുടക്ക് രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളെ ബാധിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞയാഴ്ച നടത്തിയ സമരത്തേക്കാള്‍ കൂടുതല്‍ രൂക്ഷമായിട്ടാണ് ഈയാഴ്ച അനുഭവപ്പെടുന്നത്.

കഴിഞ്ഞ ആഴ്ചത്തെ സമരത്തിനു മുമ്പും ശേഷവും അധികൃതരുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും തൊഴിലാളികള്‍ സമരമുറകളുമായി തെരുവിലിറങ്ങിയത്. അക്രമമില്ലാത്ത സമാധാനപരമായ സമരമാണ് ജീവനക്കാര്‍ നടത്തുന്നത്. 3.5 ശതമാനം ശമ്പള വര്‍ധനയാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച തന്നെ സമരത്തിനു തുടക്കം കുറിച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ വിവിധ നഗരങ്ങളിലും താറുമാറായി. ബസ്, ട്രെയിന്‍, വിമാന സര്‍വീസുകളെ സമരം ഏറെ ബാധിച്ചു.

ഇതിനിടെ സമരത്തിനുള്ള യൂണിയന്‍ ആഹ്വാനത്തിന് അനുകൂലമായി ലുഫ്താന്‍സയിലെ ഭൂരിപക്ഷം പൈലറ്റുമാരും വോട്ട് ചെയ്തത് ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ വേര്‍ഡി നടത്തുന്ന പണിമുടക്കിന് ശക്തി പകര്‍ന്നു. ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് അവരുടെ ആവശ്യം.

5400 പൈലറ്റുമാരാണ് ലുഫ്താന്‍സയിലുള്ളത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 99.1 ശതമാനം പേരും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

സമര തീരുമാനവുമായി യൂണിയനുകള്‍ മുന്നോട്ടു പോയത് ലുഫ്താന്‍സയുടെ യാത്രാ വിമാന സര്‍വീസുകളെയും കാര്‍ഗോ സര്‍വീസുകളെയും സഹോദര കമ്പനിയായ ജര്‍മന്‍വിംഗ്സിനെയും ബാധിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈനാണ് ലുഫ്താന്‍സ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.