• Logo

Allied Publications

Europe
എട്ടാമത് വാത്സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 20 ന്
Share
വാത്സിംഗ്ഹാം: കത്തോലിക്കാ ചരിത്രമൂറുന്ന മണ്ണും പ്രമുഖവും യുറോപ്പിലെ ഏറ്റവും പുരാതനവുമായ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിംഗ്ഹാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏട്ടാമത് മരിയന്‍ പുണ്യ തീര്‍ഥാടനം പൂര്‍വാധികം ഭക്തി സാന്ദ്രമായി ആഘോഷിക്കുന്നു.

ഈസ്റ് ആന്‍ഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവും പ്രാര്‍ഥനാ കൂട്ടായ്മയിലും ആത്മീയ നവോദ്ധാന പ്രവര്‍ത്തനങ്ങളിലും മാത്രുകാപൂര്‍വ്വം ചരിക്കുന്ന ഗോള്‍സ്റന്‍ ക്രിസ്റ്യന്‍ കമ്യുണിട്ടിയാണ് ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനു നേതൃത്വം വഹിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന തീര്‍ഥാടനത്തില്‍ നിന്നും അന്നത്തെ മുഖ്യ കാര്‍മികന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്നും ആശീര്‍വദിച്ചു സ്വീകരിച്ച തിരി ഗോള്‍സ്റനിലെ ഭവനങ്ങളിലൂടെ മാതാവിനോട് മാഥ്യസ്തം യാചിച്ചും ജപമാലയും മരിയ സ്തുതി ഗീതങ്ങള്‍ ആലപിച്ചും പ്രാര്‍ഥനാ നിറവില്‍ ചുറ്റി സഞ്ചരിച്ചു വരുന്നു. എല്ലാ ഭവനങ്ങളും ഉപവാസവും നോമ്പും പ്രാര്‍ഥനകളും സമര്‍പ്പിച്ചു അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാത്സിംഗ്ഹാമില്‍ നടത്തപ്പെടുന്ന തീര്‍ഥാടനം യുകെയെ വിശ്വാസസാന്ദ്രമാക്കുവാനും അഭയം തേടുന്ന ഓരോ മക്കളും അനുഗ്രഹം പ്രാപിക്കപ്പെടുവാനും മരിയ പ്രഘോഷണ വേദിയാക്കി മാറ്റുവാനും കഴിഞ്ഞ എട്ടു മാസമായി തീക്ഷണമായി പ്രാര്‍ഥിച്ചു വരുന്നു. ചെറിയ വിശ്വാസി കൂട്ടം ആണെങ്കിലും വിശ്വാസ തീക്ഷ്ണതയില്‍ വളരെ ശക്തമായ ഗോള്‍സ്റന്‍ ക്രിസ്റ്യന്‍ കമ്യുണിട്ടി ഈ തീര്‍ഥാടനം മരിയന്‍ സാമീപ്യം അനുഭവമാകുവാന്‍ തീവ്ര ഒരുക്കത്തിലാണ്. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് തീര്‍ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്.

ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളെയിനും തങ്ങളുടെ അജപാലകനും ആത്മീയ ഗുരുവും സീറോ മലബാര്‍ മക്കള്‍ക്കായി ഒത്തു കൂടുവാന്‍ ഈ പുണ്യ കേന്ദ്രത്തില്‍ മരിയന്‍ തീര്‍ഥാടനത്തിനു തുടക്കം കുറിക്കുകയും ഓരോ വര്‍ഷവും കൂടുതല്‍ ഭംഗിയായി ചിട്ടയോടെ നടത്തിപ്പോരുന്ന ആദരണീയനായ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ ശക്തമായ പിന്തുണയും നേതൃത്വവും ശക്തി പകരുന്നതായി സംഘാടകര്‍ അറിയിച്ചു. മാത്യു അച്ചന്റെ സംഘാടകത്വ മികവും ആത്മീയ നേതൃത്വവും മരിയ ദൌത്യമായി സ്വയം ഏറ്റെടെത്തു നടത്തുന്ന ഉത്തരവാദിത്വപൂര്‍വമായ മനസും ശക്തിയും തീര്‍ഥാടകരില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.

ഈ വര്‍ഷത്തെ പ്രവാസി മരിയ ഭക്തരുടെ തീര്‍ഥാടനം പ്രവാസി വിശ്വാസികളുടെ ആത്മീയ അത്മായ സേവന ചുമതലയുള്ള രണ്ടു സഭാധ്യക്ഷന്മാരുടെ കാര്‍മികത്വത്തിലാണെന്നതും ഈ വര്‍ഷം ആകസ്മികമായി ഭവിച്ചിരിക്കുകയാണ്. സീറോ മലബാര്‍ സഭയുടെ മൈഗ്രന്റ്സ് അത്മായ കമ്മീഷനുകളില്‍ അംഗവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലും യകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുള്ള ബിഷപ് അലന്‍ ഹോപ്പ്സും മരിയന്‍ തീര്‍ഥാടനത്തിനു ആത്മീയ ശോഭ പകരും. ഷെവലിയാര്‍ പദവി സ്വീകരിച്ചശേഷം ആദ്യമായി യുകെയില്‍ എത്തുന്ന അത്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്യന്‍ തീര്‍ഥാടനത്തില്‍ പങ്കു ചേരും.

ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയന്‍ തീര്‍ഥാടനത്തില്‍ ഈ വര്‍ഷം പത്തിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി മുഖ്യചുമതല വഹിക്കുന്ന ഫാ മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ അറിയിച്ചു.

റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് മുമ്പായി ഹെന്റി എട്ടാമന്‍ രാജാവ് തനിക്കു ഒരു പുത്രന്‍ ജനിച്ചതിന്റെ നന്ദി സൂചകമായി വാല്‍സിംഗ്ഹാമില്‍ തന്റെ പ്രിയതമയോടൊപ്പം വന്നു നഗ്നപാദരായി തീവ്ര മാതൃ ഭക്തിയില്‍ പതിവിന്റെ ഇരട്ടി ദൂരം നടന്നു തീര്‍ഥാടനം നടത്തിയിരുന്നു. അക്കാലത്ത് അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. ഇന്ന് സ്ളിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുന്ന യുകെയിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ലഭിക്കുന്ന കേന്ദ്രമായാണ് വാത്സിംഗ്ഹാമിനെ ലോകം മുഴുവനുമുള്ള മാതൃ ഭക്തര്‍ കണക്കാക്കുന്നത്.

പതിവുപോലെ ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 20ന് ഉച്ചക്ക് 12ന് വാല്‍സിംഗ്ഹാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (ചഞ22 6ഉആ) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് നേതൃത്വം നല്‍കുന്ന വാല്‍സിംഗ്ഹാമിലെ സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (ചഞ22 6അഘ) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്, വാല്‍സിംഗ്ഹാം മാതാവിന്റെ രൂപവും ഏന്തി വര്‍ണാഭമായ മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13.15) തീര്‍ഥാടന സന്ദേശം, അടിമവയ്ക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.45 നു ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹബലിയില്‍ അറയ്ക്കല്‍ പിതാവും അലന്‍ ഹോപ്സ് പിതാവും മുഖ്യ കാര്‍മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്റെ ആതിഥേയത്വത്തില്‍ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹകാര്‍മികരായി പങ്കുചേരും. കുര്‍ബാന മധ്യേ അറയ്ക്കല്‍ പിതാവ് തിരുനാള്‍ സന്ദേശം നല്‍കും. അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ഥാടനം സമാപിക്കും.

അന്നേ ദിവസം മിതമായ നിരക്കില്‍ ചൂടുള്ള സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു ജോര്‍ജ് 07939920844.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.