• Logo

Allied Publications

Europe
ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനം മേയ് 16, 17, 18 തീയതികളില്‍
Share
എന്നിസ് (അയര്‍ലന്‍ഡ്): പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനം മേയ് 16, 17, 18 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കൌണ്ടി ക്ളയറിലെ എന്നിസില്‍ നടക്കും. എന്നിസിലെ സെന്റ് ഫ്ളാനന്‍സ് കോളേജിലാണ് ധ്യാനം.

കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വചനപ്രഘോഷണ രംഗത്ത് ശ്രദ്ധേയനായ ബ്രദര്‍ സാബു ആറുതൊട്ടി, കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലും പാലാ രൂപതയിലെ കൊടുമ്പിടി താബോര്‍ റിട്രീറ്റ് സെന്ററിലും വചന പ്രഘോഷണം നടത്തിവരുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ രക്ഷാകര്‍തൃത്വത്തില്‍
വൈദികരും സന്യസ്തരും അത്മായരും ഉള്‍പ്പെടുന്ന കിംഗ് ജീസസ് മിനിസ്ട്രിയുടെ ഡയറക്ടറും കൂടിയാണ് ബ്ര.സാബു. ശാലോം ടിവിയില്‍ എല്ലാ ഞായറാഴ്ച്ചയും ചൊവ്വാഴ്ചയും സംപ്രേക്ഷണംചെയ്യുന്ന 'യേശു ആരിലും വലിയവന്‍'എന്ന സുവിശേഷ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ 'കവിഞ്ഞൊഴുകുന്ന സ്നേഹം' എന്ന പ്രോഗ്രാം അമേരിക്കയിലെ മരിയന്‍ ടിവി എല്ലാ ദിവസവും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അയര്‍ലന്‍ഡിലെ സുവിശേഷ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ വോയിസ് ഓഫ് പീസ് മിനിസ്ട്രീയുടെ ആഭിമുഖ്യത്തിലാണ് അയര്‍ലന്‍ഡിലെ
ധ്യാനപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വെള്ളി വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ധ്യാനം ഞായര്‍ വൈകിട്ട് നാലിന് സമാപിക്കും. കൌണ്‍സിലിംഗിനായി പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. താമസ സൌകര്യവും ഭക്ഷണവും അടക്കം മൂന്നു ദിവസത്തേയ്ക്ക് നൂറ് യൂറോയാണ്

രജിസ്ട്രേഷന്‍ ഫീസ്. അഞ്ചു വയസുമുതല്‍ 15 വയസുവരെ പ്രായപരിധിയില്‍ ഉള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം ധ്യാനത്തില്‍ പങ്കെടുന്നുണ്െടങ്കില്‍ അവര്‍ക്ക് 50 യൂറോ മതിയാവും. അഞ്ചു വയസില്‍ താഴെയുള്ളവര്‍ക്ക് പ്രത്യേകം ഫീസ് ഇല്ല. കാര്‍ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാണ്.

കിലല്ലു രൂപതാധ്യക്ഷന്‍ ബിഷപ് കിരേന്‍ ഓ റൈലി ധ്യാനത്തില്‍ പങ്കെടുത്ത്
സന്ദേശം നല്‍കും. ആദ്യം പേര് രജിസ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവുകയെന്ന് വോയിസ് ഓഫ് പീസ് മിനിസ്ട്രിഅറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സില്‍ജു മാത്യു 0863408825, ജോമോന്‍ ജോസഫ് 0879191532,0894461284.മോനച്ചന്‍ നാരകാത്തറ 0894127328, ജോസഫ് ചാക്കോ 0862111707.

പള്ളിയുടെ വിലാസം: ട.എഹമിിമി ഇീഹഹലഴല, ഇീഹഹലഴല ഢശലം, ഋിിശ,ഇീ.ഇഹമൃല, കൃലഹമിറ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ