• Logo

Allied Publications

Europe
റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നത് ജര്‍മനിയെയും ബാധിക്കും
Share
ബര്‍ലിന്‍: ക്രിമിയന്‍ അധിനിവേശം കണക്കിലെടുത്ത് റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയനും ജി 7 രാജ്യങ്ങളും മുന്നോട്ടു പോകുന്നു. എന്നാല്‍, റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ ജര്‍മനിയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജര്‍മനിക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 30 ശതമാനവും കിട്ടുന്നത് റഷ്യയില്‍നിന്നാണ്. ജര്‍മന്‍ ഫുട്ബോള്‍ ടീം ഷാല്‍ക്കെയെ സ്പോണ്‍സര്‍ ചെയ്യുന്നത് റഷ്യന്‍ ഊര്‍ജ കമ്പനി ഗ്യാസ്പ്രോം. പത്തു മില്യന്‍ യൂറോയാണ് ഈയിനത്തില്‍ ക്ളബിനു പ്രതിവര്‍ഷം ലഭിക്കുന്നത്.

ഇത്തരത്തില്‍ നിരവധി വ്യവസായ പങ്കാളിത്തങ്ങള്‍ ഇരു രാജ്യങ്ങളിലെയും വിവിധ സ്ഥാപനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നു. ഇതു കൂടാതെ, ജര്‍മനി ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യം കൂടിയാണ് റഷ്യ. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 30 ശതമാനവും റഷ്യയിലേക്കു മാത്രം. ഇത് കഴിഞ്ഞ വര്‍ഷം 36 ബില്യന്‍ യൂറോയുടേതായിരുന്നു.

ജര്‍മനിയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയുടെ പങ്കാളിത്തം ഒമ്പതു ശതമാനം മാത്രമാണ്. കയറ്റുമതി പ്രധാന ആശ്രയമായി കണക്കാക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍, റഷ്യയിലേക്കുള്ള കയറ്റുമതി തടസപ്പെടുന്നത് ജര്‍മന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലേക്കു തള്ളിവിടാന്‍ പോലും പര്യാപ്തമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്