• Logo

Allied Publications

Europe
ലുഫ്താന്‍സ പൈലറ്റുമാര്‍ സമരത്തിലേക്ക്
Share
ബര്‍ലിന്‍: സമരത്തിനുള്ള യൂണിയന്‍ ആഹ്വാനത്തിന് അനുകൂലമായി ലുഫ്താന്‍സയിലെ ഭൂരിപക്ഷം പൈലറ്റുമാരും വോട്ട് ചെയ്തു. ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് ആവശ്യം. സമരം എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.

5400 പൈലറ്റുമാരാണ് ലുഫ്താന്‍സയിലുള്ളത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 99.1 ശതമാനം പേരും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വരുന്ന ആഴ്ചകളില്‍ എപ്പോള്‍ വേണമെങ്കിലും സമര പ്രഖ്യാപനം പ്രതീക്ഷിക്കാം.

സമര തീരുമാനവുമായി യൂണിയനുകള്‍ മുന്നോട്ടു പോയാല്‍ ലുഫ്താന്‍സയുടെ യാത്രാ വിമാന സര്‍വീസുകളെയും കാര്‍ഗോ സര്‍വീസുകളെയും ജര്‍മന്‍വിംഗ്സിനെയും ബാധിക്കും. യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈനാണ് ലുഫ്താന്‍സ.

സമരത്തിന് 48 മണിക്കൂര്‍ മുന്‍പ് മാത്രമേ നോട്ടീസ് നല്‍കൂ എന്നാണ് യൂണിയന്‍ നേതാക്കള്‍ (ഫെറൈനിഗുങ് കോക്പിറ്റ്) അറിയിച്ചിരിക്കുന്നത്. ഈസ്റ്റര്‍ സീസണിലെ തെരക്കേറിയ സമയത്ത് സമരം ചെയ്യില്ലെന്നും വ്യക്തമാക്കുന്നു.

ലുഫ്ത്താന്‍സായില്‍ 55 വയസുമുതല്‍ അടിസ്ഥാന കമ്പളത്തിന്റെ 60 ശതമാനം ആനുകൂല്യങ്ങളോടെ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ അവകാശമുണ്ട്. മിക്ക പൈലറ്റുമാരും 59 ാം വയസില്‍ റിട്ടയമെന്റിലേയ്ക്കു പ്രവേശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യൂറോപ്യന്‍ കോടതി പൈലറ്റുമാര്‍ 65 വയസുവരെ ജോലി ചെയ്യണമെന്ന് റൂളിംഗ് നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​