• Logo

Allied Publications

Europe
യുകെ മലയാളികള്‍ക്കായി യുക്മ സമര്‍പ്പിക്കുന്ന 'യുക്മ ചിത്രഗീതം 2014' ജൂണ്‍ ആദ്യ വാരം
Share
ലണ്ടന്‍: യുകെ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ കുളിര്‍മഴയേകാന്‍ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായക രംഗത്തെ പ്രശസ്തയായ കെ.എസ് ചിത്രയും സംഘവും യുക്മയുടെ ആദരം സ്വീകരിക്കുന്നതിന് യുകെയിലെത്തുന്നു.

യുകെയിലെ പ്രധാന മൂന്ന് വേദികളിലായി ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന യുക്മ ചിത്രഗീതം 2014 സംഗീത പ്രേമികള്‍ക്കുള്ള നിറവിരുന്നായിരിക്കും. യുകെയിലെ പ്രമുഖ ഇന്‍ഷ്വറന്‍സ് ഗ്രൂപ്പായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്പോണ്‍സര്‍ ചെയ്യുന്ന യുക്മ ചിത്രഗീതം 2014 യുക്മ വെയില്‍സ് റീജിയണിലെ ന്യൂപോര്‍ട്ടില്‍ ആരംഭിക്കുകയും തുടര്‍ന്ന് മിഡ് ലാന്‍ഡ്സ് റീജിയണിലെ ലെസ്ററിലും ഈസ്റ് ആംഗ്ളിയ റീജിയണിലെ ഈസ്റ് ഹാമിലും ഉള്ള നിര്‍ദ്ദിഷ്ട വേദികളിലുമായി അരങ്ങേറുന്നതാണ്.

കെ.എസ് ചിത്രയോടൊപ്പം മലയാളത്തിലെ പ്രമുഖരായ പിന്നണി ഗായകരും മറ്റു താരങ്ങളും അണിനിരക്കുന്ന ഈ പ്രോഗ്രാം ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തോടെ ആകുമ്പോള്‍ തെന്നിന്ത്യന്‍ ശൈലിയിലുള്ള ഒരു ഗാനമേള ആസ്വദിക്കുന്നതിന്റെ യഥാര്‍ഥ അനുഭൂതിയായിരിക്കും അനുവാചകന് ലഭിക്കുക.

താര നിബിഡമായ യുക്മ ചിത്രഗീതം പ്രോഗ്രാമില്‍ പ്രമുഖ പിന്നണി ഗായകരായ നിഷാദ്. ഷെര്‍ഡിന്‍ തോമസ്, നാദിര്‍ഷ എന്നിവരും കെ.എസ് ചിത്രയോടൊപ്പം എത്തുന്നുണ്ട്. മലയാളത്തിലെ ഹാസ്യസാമ്രാട്ടായ രമേഷ് പിഷാരടി അവതാരകനായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും യുക്മ ചിത്രഗീതം പ്രോഗ്രാമിന്റെ മാറ്റു കൂട്ടുന്നു. ഇടവേളകളില്‍ അനുവാചകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും രമേഷ് പിഷാരടിയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഐഡിയ സ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത്. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി, രമേശ് പിഷാരടി അവതാരകനായി, കെ.എസ് ചിത്ര, നാദിര്‍ഷ, നിഷാദ്, ഷെര്‍ഡിന്‍ തോമസ് എന്നീ സുപ്രസിദ്ധ ഗായകരെ അണിനിരത്തി യുക്മ ഒരുക്കുന്ന യുക്മ ചിത്രഗീതം പരിപാടിയിലേക്ക് സംഗീതത്തെ ഇഷ്ടപ്പെടുന്ന മുഴുവന്‍ മലയാളികളെയും യുക്മ നാഷണല്‍ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു.

കേരളത്തില്‍ നിന്നുള്ള കലാകാരന്മാരെയും യുക്മ കലാമേളയില്‍ മാറ്റു തെളിയിച്ച കലാകാരന്മാരെയും ചേര്‍ത്ത് യുക്മയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം യുകെയിലെ 13 വേദികളിലായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്പോണ്സര്‍ഷിപ്പോടെ ഒരുക്കിയ യുക്മ ഫ്രന്റ്സ് യുണൈറ്റഡ് കോമഡി ഷോയ്ക്കുശേഷം യുക്മ ഒരുക്കുന്ന കലാവിരുന്നാണ് യുക്മ ചിത്രഗീതം 2014.

യുക്മ ചിത്രഗീതം പരിപാടിയുമായി സംബന്ധിച്ച് സ്പോണ്‍സര്‍ഷിപ്പിന് താത്പര്യമുള്ളവരോ പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവരോ യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയെയോ യുക്മ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണിനെയോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.പി വിജി 07429 590337, ബിന്‍സു ജോണ്‍ 07828 840530.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​