• Logo

Allied Publications

Europe
ഫാ. കനിഷ്യസ് തെക്കേക്കര ദൈവദാസനായി
Share
വത്തിക്കാന്‍സിറ്റി: സിഎംഐ സഭയിലെ വൈദികനായിരുന്ന 1998 ല്‍ അന്തരിച്ച ഫാ.കനീഷ്യസ് തെക്കേക്കരയെ ഫ്രാന്‍സിസ് മാര്‍പാപ്പാ ദൈവദാസനായി പ്രഖ്യാപിച്ചു. ഞായാറാഴ്ചയാണ് പ്രഖ്യാപനം നടന്നത്. വിശുദ്ധ പദവിയിലേയ്ക്കുള്ള ആദ്യനടപടിയാണ് ദൈവദാസന്‍ (“ടല്ൃമി ീള ഏീറ”) പ്രഖ്യാപനം.

എണ്‍പത്തിനാലാം വയസില്‍ അന്തരിച്ച ഫാ. കനീഷ്യസ് പൌരോഹിത്യം സ്വീകരിച്ചത് 1942 ലാണ്. ഇരിങ്ങാലക്കുട രൂപതയിലെ അമ്പഴക്കാട് സെന്റ് തെരേസാ ആശ്രമത്തിലാണ് അച്ചന്റെ വിശുദ്ധപദവിയെ സംബന്ധിക്കുന്ന ട്രിബ്യൂണല്‍. ഫാ.പോള്‍സണ്‍ പാലിയക്കരയാണ് കണ്‍വീനര്‍. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ട്രിബ്യൂണലുമായിട്ടുള്ള പുതിയ കാര്യങ്ങള്‍ക്ക് മാര്‍ച്ച് 29 ന് തുടക്കമിടും.

ബൈബിള്‍ തിയോളജിസ്റും പണ്ഡിതനും സിഎംഐ സഭയുടെ മുന്‍ വികാരി ജനറാളും മുന്‍ പ്രിയോര്‍ ജനറാളുമായിരുന്ന കനീഷസ് അച്ചന്‍ വിശുദ്ധ പദവിയിലേയ്ക്ക് ശിപാര്‍ശ ചെയ്യുന്ന സിഎംഐ സഭയിലെ രണ്ടാമത്തെ വ്യക്തിയാണ്. സിഎംഐ സഭാ സ്ഥാപകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ 1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ നടപടികളുടെ അവസാനഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

ഡച്ചുകാരനായ സെന്റ് പീറ്റര്‍ കനീസിയൂസിന്റെ പ്രവര്‍ത്തങ്ങളെ മുന്‍ നിര്‍ത്തിയാണ് അച്ചന്‍ കനീഷ്യസ് എന്ന പേരു സ്വീകരിച്ചത്. നവോഥാന കാലത്ത് ജര്‍മനിയിലും ഓസ്ട്രിയയിലും സ്വിറ്റ്സര്‍ലന്‍ഡിലും കത്തോലിക്കാ സഭയെ പരിപോഷിപ്പിച്ചയാളാണ് സെന്റ് കനീസിയൂസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്