• Logo

Allied Publications

Europe
ഒഐസിസി യുകെ നോര്‍ത്താംപ്ടണ്‍ കൌണ്‍സില്‍ കമ്മറ്റി
Share
നോര്‍ത്താംപ്ടണ്‍: ഒഐസിസി യുകെ നോര്‍ത്താംപ്ടണ്‍ കൌണ്‍സില്‍ കമ്മറ്റി രൂപീകൃതമായി. നോര്‍ത്താംപ്ടണ്‍ കിംഗ്സ്ലി പാര്‍ക്ക് മെതഡിസ്റ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റുമായ അഡ്വ. സി.ആര്‍ ജയപ്രകാശിന്റെ സാന്നിധ്യത്തില്‍ കൌണ്‍സില്‍ കമ്മറ്റിയെ തെരഞ്ഞെടുത്തത്. യോഗത്തില്‍ അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി ഒ.ജി സുരേഷ്കുമാര്‍ (പ്രസിഡന്റ്), സോണി സേവ്യര്‍, സണ്ണി പൊരിയത്ത് (വൈസ് പ്രസിഡന്റുമാര്‍), അഡ്വ. വിന്‍സ് പുലിക്കോട്ടില്‍ (ജനറല്‍ സെക്രട്ടറി), റിജിന്‍ അലക്സ്, റോബിന്‍ കെ. രാജന്‍ (സെക്രട്ടറിമാര്‍), തോമസ് കോശി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ച് ഒഐസിസി യുകെ ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, നേതാക്കളായ എബി സെബാസ്റ്യന്‍, തോമസ് പുളിക്കല്‍, അനു കെ. ജോസഫ് ജോണ്‍സണ്‍ യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈസ്റ് മിഡ്ലാന്റ്സ് റീജണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മനു സഖറിയ സ്വാഗതവും അഡ്വ. വിന്‍സ് പുലിക്കോട്ടില്‍ നന്ദിയും രേഖപ്പെടുത്തി.

കേരളത്തിലെ കുടിയേറ്റ മേഖലയില്‍ നിന്നും പ്രവാസികളായി യുകെയിലെത്തിയിട്ടുള്ളവരുടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള ആശങ്ക സണ്ണി പൊരിയത്ത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശിന്റെ ശ്രദ്ധയില്‍ പെടുത്തി. കര്‍ഷകവിരുദ്ധമായ നടപടികള്‍ ഉണ്ടാവരുതെന്ന സമീപനമാണ് ഈ വിഷയത്തില്‍ കെപിസിസിയുടേതും സര്‍ക്കാരിന്റേതുമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തിന് നോര്‍ത്താംപ്ടണിലെ ഒഐസിസി നേതാക്കളായ വില്‍സണ്‍ കെ. ഔസേഫ്, ഏബ്രാഹം ജോര്‍ജ്, തോമസ് വര്‍ക്കി, ഫിലിപ്പ് ഷാജു, സജി വര്‍ഗീസ്, ബോബി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.എസ് ജോണ്‍സണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്