• Logo

Allied Publications

Europe
കുട്ടികളെ ഫ്ളാറ്റില്‍ അടച്ചിട്ടു വളര്‍ത്തിയതിന് ഫ്രാന്‍സില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ കേസ്
Share
പാരീസ്: സ്വന്തം പിഞ്ചുകുട്ടികളെ ഫ്ളാറ്റിലെ മുറികളിലടച്ച് അലക്ഷ്യമായി വളര്‍ത്തുന്നതിന് ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ ഫ്രഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വടക്കന്‍ പാരീസിലാണ് സംഭവം. പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതിളെപ്പറ്റി ഫ്രഞ്ച് മാധ്യമമാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

ദമ്പതികളുടെ വീടിനെ വന്യജീവി സങ്കേതത്തോടാണ് അധികൃതര്‍ ഉപമിച്ചിരിക്കുന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഫ്രഞ്ച് അധികൃതര്‍ ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ അധികൃതര്‍ ഉത്തരവായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവത്തെപ്പറ്റി പുറംലോകം അറിയുന്നത്.

മുപ്പത്തിമൂന്നും ഇരുപത്തിയേഴും പ്രായമുള്ള ദമ്പതികള്‍ ഇവരുടെ ആറും അഞ്ചും രണ്ടും വയസും മൂന്നു മാസവും പ്രായമുള്ള കുട്ടികളെയാണ് വന്യജീവി സങ്കേതത്തിലെന്നപോലെ മുറിയില്‍ അടച്ചിട്ടിരിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ഇളയകുട്ടി പിറന്നത് ഈ വര്‍ഷത്തെ പുതുവര്‍ഷദിനത്തിലാണ്. മൂത്ത രണ്ടു കുട്ടികള്‍ക്കും പ്രായത്തിന്റേതായ ബൌദ്ധിക വളര്‍ച്ചയോ മറ്റു ലക്ഷണങ്ങളോ ഇല്ല. ഇവര്‍ക്ക് ശരിയായി സംസാരിക്കാനോ അതുപോലെ നടക്കാനോ സാധിക്കുന്നില്ല. പോഷകാഹാര കുറവും ഇവരില്‍ അനുഭവപ്പെടുന്നുണ്ട്. ഇവര്‍ ജനിച്ചതിനു ശേഷം ഇവരെ ഈ ഫ്ളാറ്റിന് വെളിയില്‍ കൊണ്ടുപോയിട്ടില്ലന്നാണ് സോഷ്യല്‍ സര്‍വീസുകാരുടെ നിഗമനം. ഇളയ പെണ്‍കുട്ടിയെപ്പറ്റിയുള്ള മാതാവിന്റെ വെളിപ്പെടുത്തലുകള്‍ പരസ്പര വൈരുദ്ധ്യമുള്ളതായിട്ടാണ് അധികാരികളുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഒരു അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കിടത്തുന്നതിനുള്ള മെത്തയോ മറ്റു സാമഗ്രികളോ ഒന്നുതന്നെയില്ല. മുറിയില്‍ ഒരു ഫര്‍ണീച്ചര്‍പോലും ഇല്ലെന്നാണ് അധികാരികളുടെ വെളിപ്പെടുത്തല്‍.

സംഭവം നേരില്‍ക്കണ്ട അധികാരികള്‍ അന്നുതന്നെ നാലുകുട്ടികളെയും (രണ്ടാണും രണ്ട് പെണ്ണും) ഏറ്റെടുത്ത് ചൈല്‍ഡ് കെയര്‍ യൂണിറ്റിന് കൈമാറിയിരുന്നു. ഈ ഫ്ളാറ്റിലെ മറ്റാളുകള്‍ പറയുന്നത് ഇവര്‍ മൂത്ത കുട്ടികളെ ഇതുവരെയും കണ്ടിട്ടില്ല എന്നാണ്.

ഏഴുവര്‍ഷം പിഴയും ഒരുലക്ഷം യൂറോ പിഴയും ലഭിക്കാവുന്ന കുറ്റകരമാണ് ദമ്പതികള്‍ക്കെതിരേയുള്ളതെന്നു ഫ്രഞ്ച് മാധ്യമം പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ