• Logo

Allied Publications

Europe
ലിമ ബാഡ്മിന്റന്‍ ടൂര്‍ണമന്റ് ജൂണ്‍ 28 ന് ലിവര്‍പൂളില്‍
Share
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ബാഡ്മിന്റന്‍ ടൂര്‍ണമന്റ് ജൂണ്‍ 28 ന് (ശനി) രാവിലെ 10 മുതല്‍ ലിവര്‍പൂളിലെ കെന്‍സിങ്ങ്ടണ്‍ സ്പോര്‍ട്സ് സെന്ററില്‍ നടത്തുന്നു.

മല്‍സരത്തിനുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഡബിള്‍സില്‍ മാത്രമായിരിക്കും മല്‍സരങ്ങള്‍. യുകെയിലെ നോര്‍ത്ത് വെസ്റ് മേഖലയിലുള്ള ആദ്യം റജിസ്റര്‍ ചെയ്യുന്ന 16 പ്രമുഖ ടീമുകള്‍ക്കു മാത്രമായിരിക്കും മല്‍സരിക്കുവാന്‍ യോഗ്യത നേടുക. മല്‍സര വിജയികള്‍ക്കായി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലിമയുടെ ഓണാഘോഷങ്ങളോടൊപ്പം നടത്തുന്ന പ്രത്യേക ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നള്‍കുന്നതാണ്.

ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരം അത്യന്തം ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. ലിവര്‍പൂള്‍ കേന്ദ്രമാക്കി കലാ കായിക മല്‍സരങ്ങള്‍ സ്ഥിരമായി സംഘടിപ്പിക്കാറുള്ള ലിമ കുറ്റമറ്റ രീതിയിലായിരിക്കും ഈ മല്‍സരവും ക്രമീകരിക്കുക. മുന്‍ വര്‍ഷങ്ങളില്‍ ലിമ നടത്തിയിട്ടുള്ള ഓള്‍ യുകെ വടം വലി മല്‍സരം വളരയേറെ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്.

രജിസ്ട്രേഷന്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ലിമയുടെ സ്പോര്‍ട്സ് കോര്‍ഡിനേറ്റേഴ്സ് ഹരികുമാര്‍ ഗോപാലന്‍, 07963387035, അനില്‍ ജോസഫ് 07848874489, ബെനിറ്റോ സബാസ്റ്യന്‍ 07715283833 മായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.