• Logo

Allied Publications

Europe
ജര്‍മന്‍ മുന്‍വിദ്യാഭ്യാസ മന്ത്രി അന്നറ്റ് ഷാവന് പിഎച്ച്ഡി നഷ്ടമായി
Share
ബര്‍ലിന്‍: ജര്‍മനിയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി അന്നറ്റ് ഷാവന് പിഎച്ച്ഡി നഷ്ടമായി. പ്രബന്ധത്തിലെ ചില ഭാഗങ്ങള്‍ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പിഎച്ച്ഡി സംരക്ഷിക്കാന്‍ കോടതി വഴി ഷാവന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ഡ്യുസല്‍ഡോര്‍ഫ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അന്നറ്റ് ഷാവന്‍ പിഎച്ച്ഡി നേടിയിരുന്നത്. സമീപകാലത്ത് പിഎച്ച്ഡി നഷ്ടപ്പെടുന്ന ജര്‍മനിയിലെ രണ്്ടാമത്തെ മുന്‍ മന്ത്രിയാണ് അവര്‍.

ഷാവന്റെ പ്രബന്ധത്തില്‍ മോഷ്ടിക്കപ്പെട്ട ഭാഗങ്ങള്‍ വന്നതായി അജ്ഞാതരായ ആളുകളാണ് രണ്ടു വര്‍ഷം മുന്‍പ് ആരോപണം ഉന്നയിച്ചത്. സര്‍വകലാശാല ഇത് ഗൌരവമായെടുത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

2013 ഫെബ്രുവരി നാലിനാണ് മന്ത്രി ഷാവന്റെ ഡോക്റ്ററേറ്റ് ഡ്യൂസല്‍ഡോര്‍ഫ് ഹൈന്റിഷ് ഹൈനെ യൂണിവേഴ്സിറ്റി റദ്ദാക്കിയത്. ഫിലോസഫിയിലായിരുന്നു അവര്‍ ഡോക്ടറേറ്റ് നേടിയത്. അന്നറ്റിന്റെ 351 പേജുള്ള പ്രബന്ധത്തിലെ 60 പേജുകളാണ് കോപ്പിയടിച്ചതായി സംശയാസ്പദമായി കണ്ടെത്തിയിരുന്നു.

1980 ല്‍ സമര്‍പ്പിച്ച പേഴ്സണ്‍ ആന്‍ഡ് കോണ്‍ഷ്യന്‍സ് എന്ന ഗവേഷണ പ്രബന്ധത്തിലെ ചില ഭാഗങ്ങള്‍ മോഷണമാണെന്ന് വിദഗ്ധര്‍ ഉള്‍പ്പെട്ട അന്വേഷണ സമിതി കണ്ടെത്തതിയത്. മനഃപൂര്‍വമായ വഞ്ചന തന്നെ നടന്നിട്ടുണ്ടെന്നാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കമ്മിറ്റി വിലയിരുത്തിയിരുന്നു.

കമ്മിറ്റി തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കിയതിന്റെ വെളിച്ചത്തിലാണ് പുതിയ വിധി ഷാവനെതിരായത്. 2011 ല്‍ പ്രതിരോധ മന്ത്രി കാള്‍ തിയഡോര്‍ സു ഗുട്ടന്‍ബര്‍ഗിനും പ്രബന്ധ മോഷണം തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറേറ്റ് നഷ്ടമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്