• Logo

Allied Publications

Europe
യുക്രെയ്നില്‍ നിരീക്ഷകരെ അനുവദിക്കണം: റഷ്യയോട് ജര്‍മനി
Share
ബര്‍ലിന്‍: സംഘര്‍ഷബാധിതമായ യുക്രെയ്ന്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് റഷ്യയോട് ജര്‍മനി ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ നിരീക്ഷണം അനുവദിക്കണമെന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മെയര്‍ റഷ്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അനുമതി ലഭിച്ചാല്‍ നിരീക്ഷകരുടെ ആദ്യ സംഘത്തെ നാളെ തന്നെ അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ഇത് അനിവാര്യമാണെന്നും സ്റൈന്‍മെയര്‍.

രണ്ടാഴ്ച മുമ്പ് നിരീക്ഷകരുടെ അമ്പതംഗ സംഘം ക്രിമിയയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം തടയുകയായിരുന്നു.

ഇതിനിടെ, ജര്‍മന്‍ പുനരേകീകരണവുമായി ക്രിമിയന്‍ അധിനിവേശത്തെ താരതമ്യം ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വാദം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിരാകരിച്ചിട്ടുണ്ട്.

1989ല്‍ ബര്‍ലിന്‍ മതില്‍ പൊളിക്കുന്ന സമയത്ത് പൂര്‍വ ജര്‍മനിയില്‍ കെജിബി ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു പുടിന്‍. അന്ന് ജര്‍മന്‍ പുനരേകീകരണത്തെ സോവ്യറ്റ് യൂണിയന്‍ അനുകൂലിച്ചതുപോലെ ഇപ്പോള്‍ ക്രിമിയയെ റഷ്യയോടു ചേര്‍ക്കുന്നതിനെ ജര്‍മനി അനുകൂലിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.