• Logo

Allied Publications

Europe
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാകും
Share
ന്യൂഡല്‍ഹി: 2020 ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് അവകാശപ്പെട്ടു.

336 മില്യന്‍ ആഭ്യന്തര യാത്രക്കാരെയും 41 മില്യന്‍ അന്താരാഷ്ട്ര യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം വികാസം പ്രാപിക്കാന്‍ അപ്പോഴേയ്ക്ക് ഇന്ത്യയുടെ എയര്‍പോര്‍ട്ട് സംവിധാനങ്ങള്‍ക്കു സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഒമ്പതാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യ. രാജ്യത്തെ വാണിജ്യ വിമാനങ്ങളുടെ എണ്ണം നാനൂറില്‍നിന്ന് ആയിരമായി വര്‍ധിക്കുമെന്നും ഇന്ത്യന്‍ ഏവിയേഷന്‍ 2014 ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് എയര്‍പോര്‍ട്ട് മേഖലയില്‍ 12.1 ബില്യന്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള എയര്‍പോര്‍ട്ടുകളുടെ നവീകരണത്തിനും പുതിയവയുടെ നിര്‍മാണത്തിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഇത്തരത്തിലുള്ളൊരു കുതിപ്പ് ലോകരാഷ്ട്രങ്ങള്‍ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.