• Logo

Allied Publications

Europe
ബാംഗളൂരിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ ജോലി ഒഴിവ്
Share
ബാംഗളൂര്‍: ബാംഗളൂരിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ കൊമേഴ്സ്യല്‍, പ്രസ്, കള്‍ച്ചറല്‍ ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് സെക്ഷനില്‍ ജോലി ഒഴിവ്.

പ്രാദേശിക ഓഫീസുകളില്‍ നിലവിലുള്ള സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങള്‍ വിലയിരുത്തുക, ദൈനംദിന പത്രക്കുറിപ്പുകള്‍ തയാറാക്കുക, കോണ്‍സുലേറ്റിന്റെ പൊതു നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക, പ്രോട്ടോക്കോള്‍ കാര്യങ്ങളില്‍ സഹായിക്കുക, ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള മാധ്യമ പ്രതിനിധികളുമായി ശൃംഖല നിലനിര്‍ത്തുക, സാമൂഹ്യ പദ്ധതികളുടെയും സാമ്പത്തിക പരിപാടികളുടെയും അവലോകനം നടത്തുക തുടങ്ങിയവയാണ് ചുമതലകള്‍.

ഇക്കോണമിക്, കൊമേഴ്സ്യല്‍, പൊളിറ്റിക്കല്‍ കാര്യങ്ങളില്‍ മികച്ച വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധം. മികച്ച സംഘാടനാ പാടവം, സംഭാഷണ ചാതുരി, എഴുതാനുള്ള ശേഷി എന്നിവയുണ്ടായിരിക്കണം. ജര്‍മന്‍ ഭാഷ നന്നായി അറിഞ്ഞിരിക്കുന്നത് അഭികാമ്യം. ഇല്ലെങ്കില്‍ പ്രൊബേഷന്‍ സമയത്ത് പഠിച്ചെടുത്തിരിക്കണം. സമാന മേഖലകളില്‍ തൊഴില്‍ പരിചയവും പരിഗണിക്കും.

താത്പര്യപത്രം, കരിക്കുലം വിറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 25 നുള്ളില്‍ അപേക്ഷ അയയ്ക്കണം. വിലാസം: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ദ ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനി, സെക്കന്‍ഡ് ഫ്ളോര്‍, കാഷ് ഫാര്‍മസി ബില്‍ഡിംഗ്, സെന്റ് മാര്‍ക്സ് റോഡ്/റെസിഡന്‍സി റോഡ് ജംഗ്ഷന്‍, ബാംഗളൂര്‍ 560025.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ