• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ സെന്റ് പാട്രിക് ദിനാഘോഷം വര്‍ണാഭമായി
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വര്‍ണാഭമായി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി സെന്റ് പാട്രിക് പരേഡുകള്‍ നടുന്നു. തലസ്ഥാന നഗരമായ ഡബ്ളിനില്‍ നടന്ന പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തിലേറെപ്പേരെത്തി. സിറ്റി സെന്ററില്‍ നടന്ന പരേഡില്‍ ആറായിരത്തോളം പേര്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയര്‍ലന്‍ഡ്, ഇന്ത്യ, ജര്‍മ്മനി, അമേരിക്ക, പോളണ്ട്, റുമേനിയ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പരേഡില്‍ പങ്കെടുത്തു. മിലിട്ടറി ബാന്റ്, കുതിരപ്പട, ടാബ്ളോകള്‍, ബാന്‍ഡ്മേളം തുടങ്ങിയവ വിവിധയിടങ്ങളിലെ ആഘോഷങ്ങള്‍ക്ക് മിഴിവേകി.

പാമ്പുകളെ രാജ്യത്തു നിന്നും പൂര്‍ണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. പരിപാടിയുടെ ഭാഗമായി കാര്‍ണിവലുകള്‍, സംഗീതപരിപാടി, ഡാന്‍സ്, ഡ്രാമ തുടങ്ങിയവ നടന്നു. എഡി 461 മാര്‍ച്ച് 17 നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. എല്ലാ വര്‍ഷവും അന്നേദിവസമാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ സെന്റ് പാട്രിക് പരേഡുകള്‍ നടന്നു വരുന്നത്.

സ്കോട്ട്ലാന്റില്‍ ജനിച്ചുവെന്ന് കരുതുന്ന സെന്റ് പാട്രിക് 16 ാം വയസില്‍ അടിമപണിക്കായാണ് അയര്‍ലന്‍ഡിലെത്തിയത്.ഇവിടെ ആട്ടിടയനായ അദ്ദേഹം നിരന്തര പ്രാര്‍ഥനകളില്‍ മുഴുകി.പിന്നീട് സ്വപ്നത്തില്‍ ദൈവസന്ദേശം ലഭിച്ചതനുസരിച്ച് കപ്പല്‍മാര്‍ഗം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് അവിടെ വൈദീകപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബിഷപ്പായി അയര്‍ലന്‍ഡിലെത്തി രാജ്യത്തുള്ള ജനതയെ മുഴുവന്‍ ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.

ആദ്യ സെന്റ് പാട്രിക്ദിന പരേഡ് നടന്നത് ന്യൂയോര്‍ക്കിലായിരുന്നു. 1762 മാര്‍ച്ച് 17 ന്. തുടര്‍ന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇതിന്റെ ഭാഗമായി ആഘോഷപരിപാടികള്‍ നടന്നു വരുന്നത്.

ആയിരക്കണക്കിന് വിദേശിയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ അയര്‍ലന്‍ഡിലെത്തുന്നത്. രാജ്യത്ത് ഡബ്ളിനു പുറമെ കോര്‍ക്ക്, ഗാല്‍വെ, ലിംറിക്, കെറി, കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​