• Logo

Allied Publications

Europe
മലയാളിക്ക് അഭിമാനിക്കാം; ബ്രിട്ടനില്‍ മലയാളത്തിന് എട്ടാം സ്ഥാനം
Share
ലണ്ടന്‍: ആഗോളതലത്തില്‍ കുടിയേറിയിരിക്കുന്ന മലയാളികള്‍ക്ക് അഭിമാനിക്കും. ബ്രിട്ടനിലെ ഭാഷകളില്‍ മലയാളത്തിന് എട്ടാം സ്ഥാനം.

ബിട്ടനിലെ മുന്‍നിര ദിനപത്രം ഡെയിലി മെയില്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മലയാളഭാഷ ശരവേഗത്തില്‍ വളരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.ബ്രിട്ടനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു തയാറാക്കിയിരിയ്ക്കുന്നത്.

ബ്രിട്ടനിലെ സ്കൂളുകളില്‍ പ്രചാരം നേടുന്ന പത്ത് വിദേശഭാഷകളുടെ പട്ടികയില്‍ എട്ടാംസ്ഥാനം മലയാള ഭാഷ നേടിയിരിയ്ക്കുന്നത്. ഈ പട്ടികയില്‍ ഇടം നേടിയ ഏക ഏഷ്യന്‍ ഭാഷയും മലയാളമാണെന്ന വസ്തുത മലയാളത്തെ ഏറെ ശ്രേഷ്ഠമാക്കുന്നു.മലയാളത്തിനു പുറമെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ഭാഷകളാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനം റൊമേനിയ, രണ്ടാം സ്ഥാനം ലാത്വിയാ, ഹംഗറി(മൂന്ന്), ബള്‍ഗേറിയ(നാല്), സ്ളോവാക്കിയ(അഞ്ച്), ലിത്വാനിയ(ആറ്), ചെക്ക് റിപ്പബ്ളിക്(ഏഴ്), റഷ്യ(ഒന്‍പത്), പോളിഷ്(പത്ത്) എന്നിങ്ങനെയാണ് പട്ടികയിലെ രാജ്യങ്ങളുടെ സ്ഥാനം.

ബ്രിട്ടനിലെ മുഖ്യഭാഷ ഇംഗ്ളീഷ് ആണെങ്കിലും ഈ ഭാഷ സംസാരിക്കാത്ത സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം 2008 നും 2012 നുമിടയ്ക്ക് മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇംഗ്ളീഷ് സംസാരിക്കാത്തതുമൂലം പലയിടങ്ങളിലും അധ്യാപകര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.

ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം വ്യാപകമായതിന്റെ പരിണിതഫലമാണ് ഇംഗ്ളീഷിനെ വെട്ടി പ്രാദേശിക ഭാഷകള്‍ മുന്നേറുന്നുവെന്നാണ് ഇംഗ്ളീഷുകാരുടെയും അഭിപ്രായം.

ബ്രിട്ടനിലെ ഒന്‍പത് സ്കൂളുകളില്‍ ഒന്നിലെങ്കിലും കുട്ടികള്‍ സംസാരിക്കുന്നത് പ്രാദേശിക ഭാഷയാണ്. ഇത്തരക്കാരുടെ രണ്ടാം ഭാഷയായി മാറിയിരിക്കുന്നത് അന്താരാഷ്ട്ര ഭാഷയായ ഇംഗ്ളീഷാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.