• Logo

Allied Publications

Europe
മലിനീകരണം തടയാന്‍ പാരീസില്‍ ഡ്രൈവിംഗ് നിയന്ത്രണം
Share
പാരീസ്: വായു മലിനീകരണം അപകടകരമായ നിലയിലെത്തിയ പശ്ചാത്തലത്തില്‍ പാരീസില്‍ ഡ്രൈവിംഗിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരം നിയന്ത്രണം നഗരത്തില്‍ ഏര്‍പ്പെടുത്തുന്നത്. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി.

നിയന്ത്രണം നടപ്പാകുന്നതോടെ കാര്‍ ഉപയോഗിക്കാനുള്ള അനുമതി ഒന്നിടവിട്ട ദിവസങ്ങളിലായി ചുരുങ്ങും. തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വായു മലിനീകരണം തുടര്‍ച്ചയായി അഞ്ച് ദിവസം സുരക്ഷിത പരിധിക്കു മുകളില്‍ തുടര്‍ന്നതോടെയാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നേരത്തേ തന്നെ നിശ്ചിത ദിവസങ്ങളിലേക്ക് സൌജന്യവുമാക്കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്കു പകരം പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതലാളുകളെ പ്രേരിപ്പിക്കുന്നതിനാണിത്. എന്നാല്‍, ഇതുകൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിച്ചില്ല.

ഒരു ക്യുബിക് മീറ്ററിന് 180 മൈക്രോഗ്രാം എന്നതാണ് സുരക്ഷിതമായ മലിനീകരണത്തിന്റെ പരിധിയായി കണക്കാക്കുന്നത്. ഇതു കുറയ്ക്കാനുള്ള നിയന്ത്രണത്തില്‍ ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടും. ഒരു ദിവസം ഒറ്റയക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ അനുമതി ലഭിക്കുമ്പോള്‍ അടുത്ത ദിവസം ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങള്‍ക്കായിരിക്കും അനുമതി. പുതിയ നിയമം തെറ്റിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കേണ്ടിവരും. ഇതിനായി 700 പോലീസ് ഓഫീസേഴ്സിനെയും 179 ചെക്ക് പോയിന്റുകളും പുതുതായി ക്രമീകരിച്ചിട്ടുണ്ട് പാരീസ് നഗരം സന്ദര്‍ശിക്കാന്‍ ഇയു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കും. അതിനാല്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ സ്വന്തം വാഹനത്തില്‍ പാരീസ് സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം മറക്കാതിരുന്നാല്‍ പിഴയടച്ച് പണം കളയാതിരിക്കാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.