• Logo

Allied Publications

Europe
യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 17ന് ചെല്‍റ്റന്‍ഹാമില്‍
Share
ചെല്‍റ്റന്‍ഹാം: യുക്മ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ചെല്‍റ്റന്‍ഹാമില്‍ വച്ചു നടത്തുന്നതിനു തീരുമാനിച്ചു.

യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ അരങ്ങൊരുക്കുന്ന ഈ നാഷണല്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ യുക്മ റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് പുറമേ യുകെയിലെ പ്രമുഖ ബാഡ്മിന്റണ്‍ ടീമുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. യുക്മ ചലഞ്ചേഴ്സ് കപ്പ് ടൂര്‍ണമെന്റ് ചെല്‍ട്ടന്‍ഹാമിലെ ഓള്‍ സെയിന്റ്സ് അക്കാഡമിയില്‍ മേയ് 17ന് (ശനി) രാവിലെ 10 ന് ആരംഭിക്കും. നാല് കോര്‍ട്ടുകളില്‍ ഒരേ സമയത്ത് മത്സരങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആണ് സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്. മത്സരങ്ങള്‍ ഡബിള്‍സ് വിഭാഗത്തില്‍ മാത്രമായിരിക്കും.

മത്സര വിജയികളാകുന്ന ടീമിന് യുക്മ ചലഞ്ചേഴ്സ് കപ്പ് എവര്‍ റോളിംഗ് ട്രോഫിയും കൂടാതെ വ്യക്തിഗതമായി ട്രോഫികളും കാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് വ്യക്തിഗത ട്രോഫികള്‍ക്ക് പുറമേ കാഷ് അവാര്‍ഡും സമ്മാനിക്കും. യുക്മ ചലഞ്ചേഴ്സ് കപ്പ് എവര്‍ റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് യൂറോപ്പ് മലയാളി ഡോട്ട് കോം ആണ്. ഈ വര്‍ഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങള്‍ക്ക് ട്രോഫികളോ, കാഷ് അവാര്‍ഡുകളോ സ്പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികളോ, ബിസിനസ് സ്ഥാപനങ്ങളോ യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയേയോ താഴെ നമ്പര്‍ കൊടുത്തിരിക്കുന്ന പ്രതിനിധികളെയോ ബന്ധപ്പെടേണ്ടതാണ്.

യുക്മ നാഷണല്‍ കമ്മിറ്റി അംഗവും ഗെയിംസ് കോഓര്‍ഡിനേറ്ററുമായ അലക്സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയണിലെ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യം നല്‍കുന്ന മത്സരത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു അമ്മായിക്കുന്നേല്‍, സെക്രട്ടറി ഏലിയാസ് മാത്യു, യുക്മ പ്രതിനിധികളായ അബിന്‍ ജോസ്, ഡോ. ബിജു എന്നിവരാണ്. ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ തന്നെ റോബി മേക്കരയുടെ നേതൃത്വത്തിലുള്ള മികച്ച റഫറിമാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.

നിശ്ചിത എണ്ണം ടീമുകളെ മാത്രമേ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കഴിയുകയുള്ളൂ. ആദ്യം അപേക്ഷിക്കുന്ന ടീമുകള്‍ക്ക് ആയിരിക്കും മുന്‍ഗണന. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ കോഓര്‍ഡിനേറ്റര്‍മാരായ അലക്സ് വര്‍ഗീസ് 07428727372, ഡോ. ബിജു 07904785565 എന്നിവരുമായി ബന്ധപ്പെടുക.

വേദിയുടെ വിലാസം: അഹഹ ടമശി അരമറല്യാ, ആഹമശറീിെ ണമ്യ, ഇവലഹലിേവമാ, ഏഘ51 0ണഒ.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​