ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് വര്‍ഷം തോറും നടത്തിവരുന്ന കിഡ് ഫെസ്റ് ഏപ്രില്‍ 25, 26 (വെള്ളി, ശനി) തീയതികളില്‍ നടത്തുന്നു.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഗ്രിഫിത്ത് അവന്യൂവില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചിനു സമീപം സ്കോയില്‍ മുറെ ബോയിസ് സ്കൂളിലാണ് പരിപാടികള്‍.
മത്സരയിനങ്ങള്‍: പുഞ്ചിരി മത്സരം (മൂന്നു വയസില്‍താഴെ), മിഠായ് പെറുക്കല്‍, ആക്ഷന്‍ സോംഗ് (അഞ്ചു വയസിനു താഴെ), സ്റോറി ടെല്ലിംഗ്, കളറിംഗ് (ഏഴു വയസിനുതാഴെ).
പന്ത്രണ്ടു വയസിനുതാഴെയുള്ളവര്ക്കുള്ള മത്സരയിനങ്ങള്‍: പ്രസംഗം, ഫാന്‍സിഡ്രസ്, ദേശീയഗാനം, പെന്‍സില്‍ ഡ്രോയിംഗ്, പദ്യപാരായണം, ഐറിഷ് ഡാന്‍സ്, ഫോള്‍ക്ക് ഡാന്‍സ്, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് (സിംഗിള്‍, ഗ്രൂപ്പ്), ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് (കീബോര്‍ഡ്, ഗിത്താര്‍, വയലിന്) എന്നിവയാണ്.
18 വയസിനു താഴെയുള്ളവരുടെ മത്സരയിനങ്ങള്‍: പ്രസംഗം, ഫാന്‍സി ഡ്രസ്, ദേശീയ ഗാനം, പെന്‍സില്‍ ഡ്രോയിംഗ്, പദ്യപാരായണം, ഐറിഷ് ഡാന്‍സ്, ഫോള്‍ക് ഡാന്‍സ്, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് (സിംഗിള്‍, ഗ്രൂപ്പ്), ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് (കീബോര്‍ഡ്, ഗിത്താര്‍, വയലിന്) എന്നിവയാണ്.
പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 10നു മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 089 4057 543, 089 495 1743, 089 476 7974. ംംം.ാശിശിറശൃലഹമിറ.ീൃഴ
റിപ്പോര്‍ട്ട്: ജിജി ജേക്കബ്
|