• Logo

Allied Publications

Europe
യൂറോപ്യന്‍ യൂണിയനില്‍ ഏകീകൃത മൊബൈല്‍ ചാര്‍ജര്‍ വരുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏകീകൃത മൊബൈല്‍ ചാര്‍ജര്‍ നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് സ്ട്രാസ്ബൂര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണവുമായി വരുന്നു.

എല്ലാ കമ്പനികളുടെയും മൊബൈല്‍ ടെലഫോണ്‍, ടാബലറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവകള്‍ക്ക് യൂണിവേഴ്സല്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ചാര്‍ജര്‍ വേണമെന്നതാണ് ഈ പുതിയ നിര്‍മാണം. ഇതിനെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും അനുകൂലിക്കുന്നു. ഏകീകൃത മൊബൈല്‍ ചാര്‍ജര്‍ നിയമ നിര്‍മാണത്തോടെ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കുറച്ച് പാരിസ്ഥിതിക മലിനീകരണം കുറയ്ക്കാമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു. ഈ നിയമം പാസായി കഴിഞ്ഞാല്‍ പരമാവധി 2017 വര്‍ഷത്തിനകം യൂറോപ്പില്‍ ഏകീകൃത മൊബൈല്‍ ചാര്‍ജര്‍ കൊണ്ടുവരാന്‍ എല്ലാ മൊബൈല്‍ കമ്പനികളും നിര്‍ബന്ധിതരാകും.

ഈ നടപടി എല്ലാ വികസ്വര വികസിത രാജ്യങ്ങളും ആലോചിച്ച് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് ലോക പാരിസ്ഥിതിക മലീനീകരണത്തില്‍ അത്ഭുതകരമായ മാറ്റം ഉണ്ടാക്കുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു. അതുപോലെ ഉപഭോക്താക്കള്‍ക്കും ഈ ഏകീകൃത മൊബൈല്‍ ചാര്‍ജര്‍ വളരെയേറെ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.