• Logo

Allied Publications

Europe
കൊച്ചിയിലും തിരുവനന്തപുരത്തും ജര്‍മന്‍ വീസ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Share
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി ആരംഭിച്ച ജര്‍മന്‍ വീസാ ഫെസിലിറ്റേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി മിഷായേല്‍ സ്റൈനര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പുതിയ ഓഫീസുകള്‍ (വിഎഫ്എസ്) പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചിയിലെ എംജി റോഡിലും തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കിലുമാണ് പുതിയ ഓഫീസുകള്‍.

മാര്‍ച്ച് 14 ന്(വെള്ളി) രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റൈനര്‍, ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബാംഗളൂരിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ യോണ്‍ റോഡേ, തിരുവനന്തപുരം എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍, വിഎസ്എഫ് സൌത്ത് ഏഷ്യന്‍ റീജണല്‍ തലവന്‍ വിശാല്‍ ജെയ്റാത്ത് എന്നിവര്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ വഴി വീസ അപേക്ഷ നല്‍കുന്നവര്‍ക്കുള്ള അഭിമുഖം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ കേരളത്തിലെ വീസ സെന്ററുകളില്‍ ലഭ്യമായിരിക്കും. ജര്‍മനിയില്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പുതിയ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനപ്പെടും

ജര്‍മനിയിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഇത്തരം ഓഫീസുകള്‍ ആരംഭിച്ചതെന്നു സ്റൈനര്‍ പറഞ്ഞു. പോയ വര്‍ഷം ബാംഗളൂരിലെ സെന്ററില്‍നിന്ന് വീസയ്ക്ക് 30,000 പേര്‍ അപേക്ഷിച്ചതില്‍ പത്തു ശതമാനം മലയാളികളായിരുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കൂടാതെ ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേയ്ക്ക് ഉപരിപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ഷംതോറും 20 ശതമാനത്തിന്റെ വര്‍ധനവ് കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ജര്‍മനിയും തമ്മില്‍ വിദ്യാഭ്യാസം, സാംസ്കാരികം, വ്യാപാരം എന്നീ മേഖലയിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും തിരുവനന്തപുരത്തും വീസാ കേന്ദ്രങ്ങള്‍ തുറന്നത്.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വിദേശ വിദ്യാര്‍ഥികള്‍ ജര്‍മനിയിലേയ്ക്കു കുടിയേറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും ചെറിയൊരു ശതമാനം മാത്രമാണ് എത്തുന്നത്. ഏതാണ്ട് ആറായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇപ്പോള്‍ ജര്‍മനിയില്‍ പഠനത്തിനായി എത്തിയിട്ടുള്ളത്. ജര്‍മനിയില്‍ വിദ്യാഭ്യാസം പരിപൂര്‍ണമായും സൌജന്യമായിരുന്നിട്ടും (ചില സര്‍വകലാശാലകള്‍ സെമസ്റര്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്) വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെ എല്ലാ സര്‍വകലാശാലകളും സംവരണവും നല്‍കുന്നുണ്ടെന്നും കോണ്‍സല്‍ ജനറല്‍ റോഡെ പറഞ്ഞു. മികച്ച അക്കാഡമിക് യോഗ്യതയുള്ളവരെയാണ് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് പ്രവേശിപ്പിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ നിശ്ചയിക്കുന്നത്. ഒട്ടുമിക്ക കോഴ്സുകള്‍ക്കും ഇംഗ്ളീഷില്‍ പഠനം നടത്താനുള്ള സൌകര്യവും യൂണിവേഴ്സിറ്റികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മന്‍ ഭാഷയില്‍ പരിജ്ഞാനം ഉണ്ടാകുന്നത് പഠനത്തിനും സ്വൈര്യ ജീവിതവും കൂടുതല്‍ എളുപ്പമാവും.

ഇവിടെയെത്തി ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം കഴിഞ്ഞാല്‍ ഇവിടെത്തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ഐടി,എന്‍ജിനിയറിംഗ് വിദഗ്ധര്‍ക്ക് ഈ മേഖലകളില്‍ ജോലിക്കായി അപേക്ഷിക്കാം. പഠനത്തിനു ശേഷം 18 മാസം ജോലി അന്വേഷക വീസാ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ കാലയളവിനുള്ളില്‍ ജോലി കണ്ടുപിടിച്ച് വീസാ പ്രകിയകള്‍ മാറ്റിയാല്‍ മതിയാവും.

നിലവില്‍ ജര്‍മനി വിദഗ്ധ തൊഴിലാളികളുടെ അഭാവത്തില്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ജര്‍മന്‍ നിയമം അനുസരിച്ച് തൊഴില്‍ വൈദഗ്ധ്യത്തോടൊപ്പം അക്കാഡമിക് ലെവലിലുള്ള (ബിടു പരീക്ഷ) ജര്‍മന്‍ ഭാഷാ പരീക്ഷയും പാസായിരിക്കണം. എന്‍ജിനിയറിംഗ്, കമ്യൂണിക്കേഷന്‍, മാനേജ്മെന്റ്, ഐടി, മെഡിക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ നിരവധി ഒഴിവുകള്‍ ഉണ്ടായിരിക്കെ ഭാഷപരിജ്ഞാനവും തൊഴില്‍ വൈദഗ്ധ്യവുമനുസരിച്ച് ജര്‍മനിയില്‍ ജോലി തേടാവുന്നതാണ്.

കൊച്ചിയിലെ വിഎസ്എഫ് ഓഫീസ്: (ടലരീിറ എഹീീൃ ട & ഠ അൃരമറല, ഗൌൃശൌുമഹഹ്യ ൃീമറ, ഞമ്ശുൌൃമാ, ഇീരവശി 682015).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ