• Logo

Allied Publications

Europe
സ്വീഡിഷ് വീസ ഭേദഗതി വിദേശ ഗവേഷണ വിദ്യാര്‍ഥികള്‍ സ്വാഗതം ചെയ്യുന്നു
Share
സ്റോക്ക്ഹോം: വിദേശികളായ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തെ ഗവേഷണത്തിനു ശേഷം പെര്‍മനന്റ് റസിഡന്‍സ് അനുവദിക്കാനുള്ള സ്വീഡിഷ് സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിദേശികള്‍ക്കിടയില്‍ ഹാര്‍ദവമായ വരവേല്‍പ്പ്.

സ്വീഡനില്‍ സേവനമനുഷ്ഠിക്കുന്ന അന്താരാഷ്ട്ര ഗവേഷകരുടെ സംഘടനകളാണ് ഇതിനായി ലോബിയിംഗ് നടത്തിയത്. ബില്‍ ലീഗല്‍ കൌണ്‍സിലിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്ന് മൈഗ്രേഷന്‍ മന്ത്രി തോബിയാസ് ബില്‍സ്ട്രോം. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമാണോ ബില്‍ എന്ന് ഉറപ്പാക്കുന്നത് കൌണ്‍സിലിന്റെ ചുമതലയാണ്. അതിനുശേഷമാണ് ഇതു പാര്‍ലമെന്റില്‍ വോട്ടിനിടുക.

ഇപ്പോഴത്തെ നിബന്ധനയനുസരിച്ച് വിദേശികള്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി പത്തു ദിവസത്തിനുള്ളില്‍ സ്വീഡനില്‍ ജോലി നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യം വിട്ടു പോകണം. എന്നാല്‍ പുതിയ നിയമം പ്രാബല്യമായാല്‍ ഉന്നതപഠനത്തിനായി രാജ്യത്തെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് രാജ്യത്തു താമസമുറപ്പിക്കാനും ജോലി തേടാനും സഹായകമാവും. ഇന്ത്യയില്‍ നിന്നും ഒട്ടനവധി വിദ്യാര്‍ഥികള്‍ സ്വീഡനില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി കുടിയേറുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.