• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 15ന്
Share
വാല്‍സാളില്‍ നടക്കുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റീജിയണിലെ വിവിധ സംഘടനകളില്‍ നിന്നും 24 ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്. മിഡ്ലാന്‍ഡ്സ് റീജിയണിലെ യുക്മയിലെ അംഗ അസോസിയേഷനിലെ ടീമുകള്‍ക്കു പുറമേ ഈ റീജിയണിലെ മറ്റു സംഘടനകളിലെ ടീമുകകളും സ്വന്തം നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

യുക്മയുടെ ആരംഭകാലം മുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി സംഘടനയ്ക്ക് കരുത്തു പകരുന്ന റീജിയണ്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വാള്‍സാളിലെ മിഡ്ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ആണ് ഇത്തവണത്തെ മല്‍സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത്.

മാര്‍ച്ച് 15 ന് (ശനി) രാവിലെ 9.30ന് ടീമുകളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. നിയമങ്ങളും ഫിക്സ്ചറും ടീമിനു നല്‍കും. തുടര്‍ന്ന് ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സരങ്ങള്‍ കൃത്യം പത്തിന് ആരംഭിക്കും. വിജയികള്‍ക്ക് ട്രോഫികളും ഒന്നാം സമ്മാനം 201 പൌണ്ട്, രണ്ടാം സമ്മാനം 101 പൌണ്ട്, മൂന്നാം സമ്മാനം 51 പൌണ്ട് എന്നിങ്ങനെ കാഷ് പ്രൈസുകളും നല്‍കും.

എല്ലാ കായികപ്രേമികളെയും ഈ ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ റീജിയണല്‍ കമ്മിറ്റിയും മൈക്കയും അറിയിച്ചു.

മത്സരവേദിയുടെ വിലാസം: ഖീലുെവ ഘലരസശല മരമറല്യാ, ണമഹലെേമറ ഞറ ണ, ണമഹമെഹഹ, ണല ങശറഹമിറ ണട5 4ജഏ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനീഷ് ജോണ്‍ 07916123248, ജോബെന്‍ തോമസ് 07878269605, ബിനു മാത്യു 07883010229, റോജന്‍ ജേക്കബ് 07828150700

റിപ്പോര്‍ട്ട്: സെബാസ്റ്യന്‍ ആന്റണി

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.