• Logo

Allied Publications

Europe
അന്താരാഷ്ട്ര വാലന്റൈന്‍സ് ദിന പാട്ടുമത്സരത്തില്‍ താരമായി ബ്ളുയിന്‍സ് തോമസ്
Share
വിയന്ന: ഓസ്ട്രിയന്‍ മലയാളികളുടെ അഭിമാനമാനമായി ബ്ളൂയിന്‍സ് തോമസ് വിയന്ന ആര്‍.ജെ വീഡിയോസ് ഫേസ്ബുക്കിലൂടെ നടത്തിയ അന്താരാഷ്ട്ര വാലന്‍റ്റൈന്‍സ് ദിന പാട്ടുമത്സരത്തില്‍ ഗംഭീരപ്രകടനവുമായി ഓസ്ട്രിയന്‍ മലയാളി ബ്ളളൂയിന്‍സ് രണ്ടാം സ്ഥാനത്തെത്തി. യൂറോപ്യന്‍ മലയാളികളുടെ അഭിമാനമായി മാറിയ ബ്ളൂയിന്‍സിന് 4607 ലൈക്കുകളാണ് (വോട്ടുകള്‍) ലഭിച്ചത്.

ശ്രേയ ഘോഷാല്‍ ആലപിച്ച സുന്‍ രഹാ ഹൈ എന്ന ഗാനത്തിലൂടെ തരംഗമായി മറുവാന്‍ ബ്ളൂയിന്‍സിനു സാധിച്ചു. തന്റെ പാട്ടുകേട്ട് വോട്ടുകള്‍ ചെയ്ത് അവിശ്വസനീയമായ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചു.

കോട്ടയം മൂന്നിലവ് ചൊവ്വാറ്റുകുന്നേല്‍ സി.റ്റി. തോമസിന്റെ മകനും വിയന്നയില്‍ ജിഫോര്‍ ഉദ്യാഗസ്ഥനുമായ ഗ്രേഷ്യസിന്റെയും സില്‍വിയുടേയും (യുഎന്‍ ഉദ്യോഗസ്ഥ) മകളാണ് ബ്ളൂയിന്‍സ് തോമസ്.

കേളി നടത്തിയ കലോല്‍സവങ്ങളില്‍ മൂന്നുവര്‍ഷം കലാതിലകപ്പട്ടം നേടിയിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കൂച്ചുപ്പുടി, മോണോആക്ട് എന്നിവയാണ് ഇഷ്ടമേഖലകള്‍. മാതാപിതാക്കളെ കൂടാതെ കലാതരംഗണി മേരി ടീച്ചറും ബ്ളുയിന്‍സിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുവേ ശാന്ത സ്വഭാവക്കാരിയായ ബ്ളൂയിന്‍സ് കൊറിയന്‍ പോപ് സംഗീതത്തിന്റെ കടുത്ത ആരാധികകൂടിയാണ്. തന്റെ അക്കൌണ്ടില്‍, സ്ഥിരമായി കൊറിയന്‍ പോപ് സംഗീതം കേട്ട് വിലയിരുത്തുന്ന 40,000 ത്തോളം ആരാധകര്‍ സ്വന്തമായുണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.