• Logo

Allied Publications

Europe
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കള്ളപാസ്പോര്‍ട്ടുമായി യാത്ര ചെയ്ത ഇറാന്‍ സ്വദേശികളിലൊരാള്‍ ലക്ഷ്യമാക്കിയത് ജര്‍മനി
Share
ബര്‍ലിന്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മോഷ്ടിച്ച പാസ്പോര്‍ട്ടുമായി യാത്രചെയ്ത രണ്ടുപേര്‍ ഇറാന്‍ സ്വദേശികളെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ വ്യാജ പാസ്പോര്‍ട്ടുമായി വിമാനത്തില്‍ കയറിയ ഇവരില്‍ ഓരാള്‍ ജര്‍മനിയിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമായി. ഇയാളുടെ അമ്മ ജര്‍മനിയിലാണ് കഴിയുന്നതെന്നാണ് കരുതുന്നത്. അവരെ കാണാനായിരുന്നു പത്തൊമ്പതുകാരനായ പൌരിയ നൂര്‍ മുഹമ്മദ് മെഹര്‍ദാദിന്റെ യാത്രയെന്ന് അനുമാനം. അഭയാര്‍ഥി മാത്രമാണിയാളെന്നും തീവ്രവാദിയല്ലെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാല്‍ മറ്റെയാള്‍ 29 വയസുള്ള ദെല്‍വാര്‍ സയ്യിദ് മുഹമ്മ് റെസയാണ്. ഇരുവരുടേയും ചിത്രങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ഓസട്രേലിയ, ഇറ്റലി എന്നീ രാജ്യക്കാരുടെ പാസ്പോര്‍ട്ട് മോഷ്ടിച്ചാണ് ഇവര്‍ യാത്ര ചെയ്തത്. ഇതില്‍ രണ്ടാമത്തെയാള്‍ ബെയ്ജിംഗ് വഴി ആംസ്റര്‍ഡാമിലേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നും യാത്രാരേഖകള്‍ വ്യക്തമാക്കുന്നതായി ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് നോബിള്‍ പറഞ്ഞു. തായ്ലന്‍ഡിലെ ട്രാവല്‍ഏജന്‍സിയില്‍ നിന്നും ഇറാന്‍ സ്വദേശിയായ ഒരാള്‍ ഇടനിലക്കാരനായി നിന്നാണ് ഇവര്‍ക്ക് ടിക്കറ്റ് തരപ്പെടുത്തിയതെന്നും പറയുന്നു.

അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ കാണാതായ വിമാനത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷണത്തിനായി ഇന്ത്യന്‍ നാവികസേനയുടെ രുക്മിണി, ജിസാറ്റ്7 ഉപഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വിമാനം അപ്രത്യക്ഷമായ മേഖലയില്‍നിന്ന് 180 കിലോമീറ്റര്‍ ചുറ്റളവിലേക്കു തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ചൈനാ കടലിന്റെ ഭാഗങ്ങളിലേയ്ക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. 42 കപ്പലുകളും 35 വിമാനങ്ങളും ദൌത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിമാനത്തില്‍ വ്യാജ പാസ്പോര്‍ട്ടുള്ള യാത്രക്കാര്‍ കയറിയിരുന്നു എന്നതിനാല്‍ മാത്രം കാണാതയതിന് ഭീകരബന്ധം ആരോപിക്കാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തീവ്രവാദികള്‍ തന്നെയാണ് വിമാനം കാണാതായതിനു പിന്നിലെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് വിദഗ്ധരുടെ ഇതുവരെയുള്ള കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട