• Logo

Allied Publications

Europe
സീറോ മലബാര്‍ എട്ടാമത് വാല്‍സിംഗാം തീര്‍ഥാടനം ജൂലൈ 20 ന്
Share
വാല്‍സിംഗാം: ഇംഗ്ളണ്ടിലെ നസ്രത്ത് എന്നും, യുകെയിലെ ലൂര്‍ദ്ദെന്നും അറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാല്‍സിംഗാമില്‍, സീറോ മലബാര്‍ സഭയുടെ ഏട്ടാമത് തീര്‍ഥാടനം ഭക്തി സാന്ദ്രമായി ആഘോഷിക്കുന്നു.

സീറോ മലബാര്‍ സഭയുടെ കമ്മീഷനുകളില്‍ അംഗവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ സാമൂഹ്യ പ്രോജേക്ടുകളിലെ ഉപദേശക സമിതി അംഗവുമായ മാര്‍ മാത്യു അറയ്ക്കല്‍ വാല്‍സിംഗാം തീര്‍ഥാടനത്തിന്റെ മുഖ്യകാര്‍മികനായി പങ്കു ചേരും. അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യന്‍ തീര്‍ഥാടനത്തില്‍ പങ്കു ചേരും.

ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നേടുകയും ചെയ്തു വരുന്ന മരിയന്‍ തീര്‍ഥാടനത്തില്‍ ഈ വര്‍ഷം പത്തിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി മുഖ്യചുമതല വഹിക്കുന്ന ഫാ. മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ അറിയിച്ചു. ഈസ്റ് ആന്‍ഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളെയിനും സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള വാല്‍സിംഗാം തീര്‍ഥാടനത്തിന്റെ തുടക്കം കുറിച്ച 2007 മുതല്‍ തീര്‍ഥാടനത്തെ മരിയ ദൌത്യമായി ഏറ്റെടുത്ത് വര്‍ഷം തോറും പൂര്‍വാധികം വിപുലമായി നടത്തി പോരുന്ന ഫാ. മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ ആണ് മലയാളി മരിയ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായി ഇതിനെ മാറ്റിയത്. ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളിയും ഈസ്റ് ആന്‍ഗ്ളിയായുടെ ആത്മീയ ഗുരുവുമായ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ ഈ വര്‍ഷത്തെ തീര്‍ഥാടനം തന്റെ അജപാലക വൃന്ദമായ ഗ്രേറ്റ് യാര്‍മ്മോത്ത് സീറോ മലബാര്‍ സമൂഹത്തിന്റെ ആതിഥേയത്വത്തില്‍ കൂടുതല്‍ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്.

പാദരക്ഷകള്‍ സ്ളിപ്പര്‍ ചാപ്പലില്‍ അഴിച്ചുവച്ചശേഷം മരിയ ഭയഭക്തിയാല്‍ നഗ്ന പാദരായിട്ട് പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് മാത്രമാണ് മുന്‍കാലങ്ങളില്‍ തീര്‍ഥാടനം നടത്തിയിരുന്നത്. റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നതുവരെ ഹെന്റി എട്ടാമന്‍ രാജാവ് പോലും തന്റെ മാതൃ ഭക്തിയില്‍ നഗ്ന പാദനായിട്ട് പല തവണ പുണ്യയാത്ര ചെയ്ത അതേ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. ഇന്ന് സ്ളിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കുന്ന യുകെയിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ലഭിക്കുന്ന കേന്ദ്രമായാണ് വാല്‍സിംഗാമിനെ ലോകം മുഴുവനുമുള്ള മാതൃ ഭക്തര്‍ കണക്കാക്കുന്നത്.

ഈസ്റ് ആന്‍ഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവും മതബോധന പരിശീലനത്തിലും പ്രാര്‍ഥനാ കൂട്ടായ്മയിലും ആത്മീയ നവോഥാന പ്രവര്‍ത്തനങ്ങളിലും മാതൃകാപൂര്‍വം ചരിക്കുന്ന ഗ്രേറ്റ് യാര്‍മ്മോത്ത് സീറോ മലബാര്‍ സമൂഹമാണ് ഈ വര്‍ഷത്തെ വാല്‍സിംഗാം തീര്‍ഥാടനം ഏറ്റെടുത്തു നടത്തുന്നത്.

ഉച്ചക്ക് 12ന് വാല്‍സിംഗാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (ചഞ22 6ഉആ) നിന്നും ആമുഖ പ്രാര്‍ഥനയോടെ വാല്‍സിംഗാമിലെ സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (ചഞ22 6അഘ) തീര്‍ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട്, വാല്‍സിംഗാം മാതാവിന്റെ രൂപവും ഏന്തി വര്‍ണാഭമായ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നശേഷം തീര്‍ഥാടന സന്ദേശം, അടിമ വയ്ക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ആഘോഷമായ തിരുനാള്‍ സമൂഹബലി നടക്കും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹബലിയില്‍ സഹകാര്‍മികരായി പങ്കുചേരും. കുര്‍ബാന മധ്യേ അറയ്ക്കല്‍ പിതാവ് തിരുനാള്‍ സന്ദേശം നല്‍കും. അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ഥാടനം സമാപിക്കും.

മിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു ജോര്‍ജ് 07939920844.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.