• Logo

Allied Publications

Europe
ജര്‍മനിയില്‍ മലയാളം സ്കൂള്‍ ആരംഭിച്ചു
Share
ഹൈഡല്‍ബര്‍ഗ്: ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ മലയാളം സ്കൂള്‍ ആരംഭിച്ചു. ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് ഒന്നിന് (ശനി) സ്കൂള്‍ ആരംഭിച്ചത്. ജര്‍മനിയിലെ രണ്ടാം തലമുറക്കാരുടെ കുട്ടികള്‍ക്ക് മലയാളം സ്വായത്തമാക്കാന്‍ രണ്ടാം തലമുറക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ച സ്കൂളിലെ അധ്യാപകര്‍ പ്രിന്‍സ് സെബാസ്റ്യന്‍, ജോര്‍ജ് മാത്യു, ജോസ് കളരിക്കല്‍ എന്നിവരാണ്.

മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച സ്കൂളിലെ കുട്ടികളെ കേരളീയ പാരമ്പര്യമനുസരിച്ചുള്ള ചടങ്ങോടെയാണ് എഴുത്തിനിരുത്തിയത്. ഹൈഡല്‍ബര്‍ഗ് മലയാളി സമൂഹത്തിലെ ആദ്യ തലമുറക്കാരനായ രാജാമണി ഐസക് കുട്ടികളെ മലയാളത്തില്‍ ഹരിശ്രീ എഴുതിച്ചു. ജിബോ പുലിപ്ര, ജാന്‍സി മനോജ് വിലങ്ങുതറ (സെക്രട്ടറി, മലയാളി സമാജം) എന്നിവരാണ് സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.

ഐടി, എന്‍ജിനിയറിംഗ്, നഴ്സിംഗ് മേഖലയില്‍ ജോലിക്കായി ജര്‍മനിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന യുവകുടുംബങ്ങള്‍ക്കും പുതിയ മലയാളം സ്കൂളിന്റെ സേവനം ഏറെ പ്രയോജപ്പപ്പെടും. നിലവില്‍ ഫ്രാങ്ക്ഫര്‍ട്ട്, നൊയസ് തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്നാം തലമുറയ്ക്ക് മലയാളത്തിന്റെ മാധുര്യം പകര്‍ന്നു നല്‍കാന്‍ അതാതു സ്ഥലങ്ങളിലെ സംഘടനകളും കുടുംബ കൂട്ടായ്മകളും മുന്‍കെയെടുത്ത് മലയാളം സ്കൂള്‍ നടത്തുന്നുണ്ട്.

ഭാഷാസ്നേഹിയും മലയാളത്തിന്റെ തലതൊട്ടപ്പനും മലയാളഭാഷയ്ക്ക് അര്‍ഥവും സൌന്ദര്യവും നല്‍കി പരിപോഷിപ്പിച്ച ജര്‍മന്‍ മിഷണറിയുമായ മണ്‍മറഞ്ഞ ഡോ.ഹെര്‍മാന്‍ ഗുണ്ടര്‍ട്ടിന്റെ ഇരുനൂറാം ജന്മവാര്‍ഷികം കേരളത്തിലും ജര്‍മനിയിലും ആഘോഷിക്കുന്ന ഈ വേളയില്‍ മലയാളം അഭ്യസിക്കാനായി ജര്‍മനിയില്‍ ഒരു മലയാളം പാഠശാല മലയാളി രണ്ടാംതലമുറയുടെ നേതൃത്വത്തില്‍ സാധ്യമാക്കിയത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.