• Logo

Allied Publications

Europe
ഒഐസിസി യൂറോപ്പ് സമ്മേളനത്തില്‍ എല്ലാ പ്രവര്‍ത്തകരും സഹകരിക്കണമെന്ന് അഡ്വ. സി.ആര്‍. ജയപ്രകാശ്
Share
ലണ്ടന്‍: ഒഐസിസി യുകെയില്‍ ഇന്നു നിലനില്ക്കുന്ന ചില തര്‍ക്കങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചര്‍ച്ച നടത്തുവാന്‍ യുകെയിലെത്തിയ അഡ്വ. സി. ആര്‍. ജയപ്രകാശുമായി ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചര്‍ച്ച നടത്തി. ഒഐസിസിയുടെ കണ്‍വീനര്‍ ടി. ഹരിദാസ്, ജോയിന്റ് കണ്‍വീനര്‍മാരായ ലക്സണ്‍ കല്ലുമാടിക്കല്‍, കെ. കെ. മോഹന്‍ ദാസ്, കമ്മിറ്റി അംഗങ്ങളായ ബിജു കല്ലമ്പലം, ആന്റണി മാത്യു, സുനു ദത്ത്, മഹേഷ് മിച്ചം, സുരേഷ് ബാബു, ജവഹര്‍, സുമ ലാല്‍ മഹാദേവ്, ബേബിക്കുട്ടി ജോര്‍ജ്, അഷറഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മാര്‍ച്ച് എട്ടിന് (ശനി) ലണ്ടന്‍ ക്രോയിഡോണില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഒഐസിസി യുകെയുടെ ഇതുവരെ നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും ഒഐസിസി യുകെ ജോയിന്റ് കണ്‍വീനര്‍ ലക്സണ്‍ കല്ലുമാടിക്കല്‍ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. കണ്‍വീനര്‍ ടി. ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒഐസിസി യുകെയില്‍ ഇന്ന് നിലനില്‍ക്കുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.

കെപിസിസിയുടെ തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി ഈ ചര്‍ച്ചയില്‍ മുമ്പോട്ട് വച്ചു. എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും എല്ലാവരെയും ഉള്‍ക്കൊണ്ട് ആരെയും വ്യക്തിപരമായി മാറ്റി നിര്‍ത്താതെ എല്ലാവര്‍ക്കും സ്ഥാനം നല്‍കി ചര്‍ച്ചയിലൂടെ ഇപ്പോള്‍ നില നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് സി. ആര്‍ ജയപ്രകാശ് പറഞ്ഞു.

പ്രവാസികളായ എല്ലാവരും ഈ രാജ്യത്ത് കഷ്ടപ്പെട്ട് ജോലി ചെയ്തു ജീവിക്കാന്‍ വന്നവരാണെന്നും ഇവിടെ വന്ന് നമ്മളുടെ ഇടയില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ഒരിക്കലും ശരിയല്ലെന്നും ഏറ്റവും വിദ്യാഭ്യാസ സമ്പന്നരായ യുകെയിലെ മലയാളികള്‍ ഒത്തൊരുമിച്ച് ഈ രാജ്യത്ത് ജീവിച്ച് നമ്മള്‍ മറ്റുളളവര്‍ക്ക് ഒരു മാതൃകയാകണമെന്നും പറഞ്ഞു.

നമ്മള്‍ എല്ലാവരെയും അംഗീകരിക്കാന്‍ പഠിക്കണമെന്നും എന്നാല്‍ മാത്രമേ നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുളളുവെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാതെ പാര്‍ട്ടിക്കുവേണ്ട ശക്തി തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ നല്‍കണമെന്നും സ്ഥാനമോഹങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ വേണ്ടി പ്രവൃത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് ആരും സ്ഥാനം കൊടുക്കാതെ എല്ലാവരെയും അന്യോന്യം ശക്തിപ്പെടുത്തുവാന്‍ പരിശ്രമിക്കണമെന്നും നമ്മള്‍ക്ക് ഏറ്റവുമധികം ആവശ്യമുളളത് വിട്ടുവീഴ്ചാമനോഭാവം ആണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ ഉടനീളം ഇപ്പോള്‍ നിലവില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും വ്യക്തിപരമായ ആരോപണങ്ങളും എല്ലാം തന്നെ ചര്‍ച്ച ചെയ്യുകയുണ്ടായി. വ്യക്തിപരമായ ആരോപണങ്ങള്‍ എല്ലാ തന്നെ മാറ്റി വയ്ക്കണമെന്നും സമൂഹത്തില്‍ വ്യക്തികളെ അധിക്ഷേപിച്ച് സംസാരിക്കുന്നത് ആരോഗ്യപരമായ രീതിയല്ലെന്നും ഇതില്‍ നിന്നെല്ലാവരും പിന്മാറണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഒരു വ്യക്തികളെയും മാറ്റി നിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിക്കുകയില്ലെന്നും കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍ എല്ലാവരെയും ഉള്‍ക്കൊളളുന്ന രീതിയാണ് കേരളത്തില്‍ പോലും കൈക്കൊളളുന്നതെന്നും അതുകൊണ്ട് ഒഐസിസി യുകെയില്‍ നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങള്‍ കെപിസിസി രമ്യമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ജൂണില്‍ നടക്കാന്‍ പോകുന്ന ഒഐസിസി യൂറോപ്പ് സമ്മേളനത്തിനുവേണ്ടി എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ഇതിനായി കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അഡ്വ. സി.ആര്‍ ജയപ്രകാശ് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും ഇതില്‍ സംഘടനാപരമായി നിര്‍ദ്ദേശിക്കപ്പെട്ട നിര്‍ദേശങ്ങള്‍ കെപിസിസി പ്രസിഡന്റിനും ഒഐസിസി ചാര്‍ജുളള സെക്രട്ടറിമാരായ എന്‍. സുബ്രമഹ്ണ്യം മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അജയ് മോഹന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി എന്നിവര്‍ക്ക് രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉറപ്പ് നല്‍കി.

കെപിസിസി ഉന്ന് യുകെയില്‍ എടുത്തിരിക്കുന്ന ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയെ എല്ലാവരും അംഗീകരിക്കണമെന്നും കെപിസിസി എടുത്ത തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും ഇത് ആരും എതിര്‍ക്കുന്നത് ശരിയല്ലെന്നും ഇതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മടങ്ങി ചെന്നാല്‍ ഉടന്‍ തന്നെ കെപിസിസി നേതാക്കളെ എത്രയും പെട്ടെന്ന് യുകെയിലേക്ക് വരാന്‍ നിര്‍ദേശിക്കുമെന്നും യുകെയില്‍ വരുന്ന കെപിസിസി നേതാക്കള്‍ ആദ്യം ചെയ്യേണ്ടത് കെപിസിസി അംഗീകരിച്ച 21 അംഗ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ ഒന്നിച്ച് കൈക്കൊളളണമെന്നും രണ്ടാം ദിവസം എല്ലാ റീജനല്‍, കൌണ്‍സില്‍, സിറ്റി കൌണ്‍സില്‍ നേതാക്കളെയും കൂട്ടി വലിയ വിപുലമായ ഒരു ചര്‍ച്ച നടത്തി ഇപ്പോള്‍ നിലവില്‍ നില്‍ക്കുന്ന എല്ലാ തര്‍ക്കങ്ങളും അവഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞ് കെപിസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും കെപിസിസി എടുക്കുന്ന ഏതു തീരുമാനത്തെയും എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു.

ഒഐസിസി യുകെയുടെ സ്വീകരണത്തിനും അതുപോലെ തന്നെ ഈ ചര്‍ച്ചയിലുമൊക്കെ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ എല്ലാവരോടും നന്ദി അറിയിക്കുകയും യൂറോപ്പ് സമ്മേളനത്തില്‍ എടുക്കുവാന്‍ അവസരം കിട്ടിയാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ പ്രവാസികളായ എല്ലാവരും വോട്ടുകള്‍ രേഖപ്പെടുത്തി പാര്‍ട്ടിയെ സഹായിക്കണമെന്നും നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും ടെലഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ഓരോ വോട്ടും കോണ്‍ഗ്രസിനും യുഡിഎഫിനും രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒഐസിസിക്കുവേണ്ടി നാഷണല്‍ കമ്മിറ്റി മെംബര്‍ ബിജു കല്ലമ്പലം നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.