• Logo

Allied Publications

Europe
യുകെ മലയാളികള്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പിന്തുണയ്ക്കണം: അഡ്വ. സി.ആര്‍ ജയപ്രകാശ്
Share
ലണ്ടന്‍: രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ ഭാരതത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജനാധിപത്യ മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതിനുവേണ്ടി യുകെ മലയാളികള്‍ ഒറ്റക്കെട്ടായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണിയുടെ സ്ഥാനാര്‍ഥികളെയും പിന്തുണയ്ക്കാന്‍ തയാറാവണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശ് അഭ്യര്‍ഥിച്ചു.

ഒഐസിസി യുകെ നോര്‍ത്താംപ്ടണ്‍ സിറ്റി കൌണ്‍സില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വോട്ടവകാശം നടപ്പിലാക്കിയത് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പ്രവാസികള്‍ തുല്യതയുള്ള പൌരന്മാരായി മാറിയിരിക്കുകയാണ്. പ്രവാസി വോട്ടവകാശം നടപ്പിലാക്കിയതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള ദേശീയ നേതാക്കളുടെയും എംപിമാരുടേയും പങ്ക് വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പിലാക്കുന്നതിനുവേണ്ടി സര്‍ക്കാരിനു മുന്നില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെപിസിസി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

വിദേശ രാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ഓരോ പരിപാടികളും നാട്ടില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തു പകരുന്നതാണെന്നും അഡ്വ. സി.ആര്‍ ജയപ്രകാശ് സൂചിപ്പിച്ചു. കേരളത്തിന്റെ പുരോഗതിക്ക് വിദേശമലയാളികള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും അതിനനുസരിച്ചുള്ള പരിഗണ പ്രവാസികള്‍ക്ക് നല്‍കുന്നതിന് ഏറ്റവുമധികം നടപടികള്‍ സ്വീകരിച്ചിട്ടുള്ള സര്‍ക്കാരാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേവല ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദങ്ങളായ നടപടികളാണ് സര്‍ക്കാരിന്റെ സ്ഥിരത വര്‍ധിപ്പിക്കുന്ന തരത്തിലേയ്ക്ക് രാഷ്ട്രീയ സംഭവവികാസങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പിയുടെ വരവ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വളരെയേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വോട്ടവകാശമുള്ള എല്ലാ യുകെ മലയാളികളും അത് വിനയോഗിക്കണമെന്നും അല്ലാത്ത മുഴുവന്‍ ആളുകളും നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോണില്‍ ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നോര്‍ത്താംപ്ടണ്‍ കിംഗ്സ്ളി പാര്‍ക്ക് മെതഡിസ്റ് ചര്‍ച്ച് ഹാളിലാണ് കൌണ്‍സില്‍ കമ്മിറ്റി കണ്‍വന്‍ഷന്‍ സംഘടിപ്പച്ചത്. അഡ്വ. സി.ആര്‍ ജയപ്രകാശിനെ ഒഐസിസി യുകെ ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജും ഈസ്റ് മിഡ്ലാന്റ്സ് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുടയും ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്യന്‍, വൈസ് പ്രസിഡന്റ് തോമസ് പുളിക്കല്‍, നോര്‍ത്താംപ്ടണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒ.ജി സുരേഷ്കുമാര്‍ എന്നിവര്‍ ത്രിവര്‍ണ ഷാളുകള്‍ അണിയിച്ചു. അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുട യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജയ്സണ്‍ ജോര്‍ജ് യുകെയിലെ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആമുഖ പ്രഭാഷണത്തില്‍ വിശദമാക്കി. അഡ്വ. സി.ആര്‍ ജയപ്രകാശ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. എബി സെബാസ്റ്യന്‍, തോമസ് പുളിക്കല്‍, അനു കെ. ജോസഫ്, ഒ.ജി സുരേഷ്കുമാര്‍, തോമസ് കോശി, ഏബ്രാഹം ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നോര്‍ത്താംപ്ടണ്‍ സിറ്റി കൌണ്‍സില്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റീജണല്‍ വൈസ് പ്രസിഡന്റ് മനു സഖറിയ സ്വാഗതവും അഡ്വ. വിന്‍സ് പുലിക്കോട്ടില്‍ നന്ദിയും രേഖപ്പെടുത്തി.

യോഗത്തിനു ശേഷം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി എംബസിയിലെത്തുന്നവര്‍ പ്രതികൂലമായ കാലാവസ്ഥയില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്നതും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമല്ലാത്തതും ഉദ്യോഗസ്ഥരുടെ നിഷേധാത്മകമായ പെരുമാറ്റ രീതികളുമെല്ലാം കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മുമ്പാകെ അംഗങ്ങള്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ വിശദമായ പരാതി തയാറാക്കി കെപിസിസിക്ക് നല്‍കുന്നതിനു അഡ്വ. സി.ആര്‍ ജയപ്രകാശ് ഒഐസിസി ദേശീയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു കേന്ദ്രമന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി തയാറാക്കി സമര്‍പ്പിക്കുവാന്‍ കെപിസിസി, ഒഐസിസി കോഓര്‍ഡിനേഷന്‍ ചുമതലയുള്ള അനു കെ. ജോസഫിനെ ദേശീയ കമ്മിറ്റി ചുമതലപ്പെടുത്തി.

യുക്മ നഴ്സസ് ഫോറം സെക്രട്ടറി കൂടിയായ ഏബ്രാഹം ജോസ് കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനു കുടിയേറിയിട്ടുള്ള നഴ്സുമാരുടെയും നിലവില്‍ ജോലി തേടുന്നവരും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും അതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കെപിസിസി തയാറാവണമെന്നും ആവശ്യം ഉന്നയിച്ചു. കാലാകാലങ്ങളില്‍ വിദേശരാജ്യങ്ങളില്‍ മാറിവരുന്ന തൊഴില്‍നിയമങ്ങളും ചട്ടങ്ങളും മനസിലാക്കുന്നതിനു കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സാധിക്കുന്നില്ലെന്നും അത് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും ഏബ്രാഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ വിശദമായ ഒരു റിപ്പോര്‍ട്ട് നല്‍കിയാല്‍ കെപിസിസി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും അഡ്വ. സി.ആര്‍ ജയപ്രകാശ് വ്യക്തമാക്കി.

ഇരട്ടപൌരത്വം ഇന്ത്യ അനുവദിക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കെപിസിസിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കണമെന്ന അഭ്യര്‍ഥന മനു സഖറിയ ഉന്നയിച്ചു. ആറന്മുള എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാവണമെന്നും പത്തനംതിട്ട ജില്ലയിലേയും സമീപപ്രദേശങ്ങളിലേയും പ്രവാസിമലയാളികളുടെ ദുരിതം കുറയ്ക്കുവാന്‍ ഇത് സഹായകരമാവുമെന്നും റീജണല്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ യോഹന്നാന്‍ ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ട് നിലവില്‍ വരുവാന്‍ കെപിസിസിയുടെ പിന്തുണ ഉണ്ടാവണമെന്നും ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു. ചര്‍ച്ചകള്‍ക്കുശേഷം ഒഐസിസി യുകെയുടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അഡ്വ. സി.ആര്‍ ജയപ്രകാശിനോട് ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജും ജനറല്‍ സെക്രട്ടറി എബി സെബാസ്റ്യനും ചേര്‍ന്ന് വിശദീകരിച്ചു. ഇതുവരെയുള്ള ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും യുകെയില്‍ വന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനെയും ചുമതലയുള്ള ഭാരവാഹികളെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.എസ് ജോണ്‍സണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.