• Logo

Allied Publications

Europe
വിയന്നയിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് നവ നേതൃത്വം
Share
വിയന്ന: ഈ വര്‍ഷം രജതജൂബിലി ആഘോഷിക്കുന്ന വിയന്നയിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നു. വയനാട്ടില്‍ നിന്നെത്തിയ ഫാ. ജോഷി വെട്ടിക്കാട്ടാണ് പുതിയ വികാരി. പള്ളിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അടുത്ത പ്രവൃത്തി വര്‍ഷത്തേയ്ക്കുള്ള പള്ളി കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും നടന്നു.

വൈസ് പ്രസിഡന്റായി യാക്കോബ് പടിക്കകുടിയും സെക്രട്ടറിയായി ഘോഷ് അഞ്ചേരിലും, ട്രഷററായി സോജ ചേലപ്പുറത്തും തെരഞ്ഞെടുക്കപ്പെട്ടു. വികാരിയായ ഫാ. ജോഷി തന്നെയാണ് പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ്. ബിനു മാര്‍ക്കോസ്, ജോമോന്‍ ചേലപ്പുറത്ത് എന്നിവര്‍ കമ്മിറ്റിയംഗങ്ങളായും നിയമിതരായി. ജോര്‍ജ് പടിക്കകുടി, ജോളി തുരുത്തുമ്മേല്‍ എന്നിവര്‍ കൌണ്‍സിലിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ. ജോഷി മുഖ്യ സന്ദേശം നല്‍കി. രജതജൂബിലി വര്‍ഷത്തില്‍ തന്നെ വിയന്നയില്‍ വരുവാനും ഇടവകയെ നയിക്കാനും ഭാഗ്യം സിദ്ധിച്ചതില്‍ താന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടുവെന്ന് ഫാ. ജോഷി സന്ദേശത്തില്‍ പറഞ്ഞു. ജോര്‍ജ് പടിക്കകുടി മുന്‍വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിക്കുകയും ജോളി തുരുത്തുമ്മേല്‍ പൊതു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

രജതജൂബിലിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് പുതുവികാരിയുടെയും പള്ളി കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഒരുങ്ങുന്നത്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രാര്‍ഥനാശുശ്രൂഷകളും പരിപാടികളും ജൂബിലി ആഘോഷത്തെ അവിസ്മരണിയമാക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.