• Logo

Allied Publications

Europe
ആര്‍ബൈതര്‍ കാമര്‍ തെരഞ്ഞെടുപ്പില്‍ സജി മതുപുറത്ത് മത്സരിക്കും
Share
വിയന്ന: ഈ മാസം നടക്കുന്ന ആര്‍ബൈതര്‍ കാമര്‍ തെരഞ്ഞെടുപ്പില്‍ മലയാളികളില്‍ നിന്നും സജി മതുപുറത്ത് മത്സരിക്കും. 'തൊഴിലാളികളുടെ പാര്‍ലമെന്റ്' എന്ന് വിശേഷിപ്പിക്കുന്ന ആര്‍ബൈതര്‍ കാമര്‍ തെരഞ്ഞെടുപ്പ് എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. തൊഴിലാളികളുടെ നീതിയുടെ ശബ്ദത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കാന്‍ അഭ്യര്‍ഥിച്ചും അവരുടെ താല്‍പര്യം സംരക്ഷിച്ചും ആര്‍ബൈതര്‍ കാമറിനെ ശക്തിപ്പെടുത്താനുള്ള ആഹ്വാനം നല്‍കിയാണ് ഈ വര്‍ഷത്തെ പ്രചാരണം മുന്നേറുന്നത്.

ഓസ്ട്രിയയില്‍ ജോലി ചെയുന്ന എല്ലാവര്‍ക്കും വ്യാപാരികള്‍ക്കും ആര്‍ബൈതര്‍ കാമറിന്റെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഓസ്ട്രിയയില്‍ ജോലി ചെയ്തശേഷം എഎംസില്‍ രജിസ്റര്‍ ചെയ്തവര്‍ക്കും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാവുന്നതാണ്. ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപങ്ങളില്‍ തന്നെ വോട്ടിംഗിനുള്ള സംവിധാനം ആര്‍ബൈതര്‍ കാമര്‍ ഒരുക്കിയട്ടുണ്ട്.

മാര്‍ച്ച് 11 മുതല്‍ 24 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. ഇതിനോടകം തന്നെ വിയന്നയില്‍ വോട്ടവകാശമുള്ള എല്ലാവര്‍ക്കും വോട്ടിംഗ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ലഭിച്ചിട്ടുണ്ടാകും. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അതില്‍ ലഭിക്കും. വോട്ടവകാശമുള്ള മലയാളികള്‍ തൊഴിലാളികള്‍ക്കുവേണ്ടി മാത്രം നടത്തുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് ആര്‍ബൈതര്‍ കാമര്‍ പ്രസിഡന്റ് റൂഡികാസ്കെ അഭ്യര്‍ഥിച്ചു.

ആര്‍ബൈതര്‍ കാമറിന്റെ തെരഞ്ഞെടുപ്പ് വിശദാംശങ്ങള്‍ക്ക് വിയന്നയിലുള്ളവര്‍ 501570 എന്ന ഹോട്ട് ലൈന്‍ ഉപയോഗിക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്ക് സജി മതുപുറത്ത് (069919082976).

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍