• Logo

Allied Publications

Europe
കേരളാ ടൂറിസത്തിന് ഗോള്‍ഡനെ സിറ്റി ഗേറ്റ് ഒസ്കാര്‍ അവാര്‍ഡ്
Share
ബര്‍ലിന്‍: വേള്‍ഡ് ടൂറിസം കമ്യൂണിക്കേഷന്‍ രംഗത്തെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോള്‍ഡനെ സിറ്റി ഗേറ്റ് (ദസ് ഗോള്‍ഡനെ സ്റഡ്റ്റ്ടോര്‍/ ഉമ ഏീഹറമില ടമേറീൃ) 2013/14 ലെ അവാര്‍ഡിന് കേരളം അര്‍ഹമായി. ഒന്നാം സ്ഥാനമാണ് കേരളത്തിനു ലഭിച്ചത്.

ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകമെങ്ങും പ്രശസ്തിനേടിയ കേരളത്തിന്റെ കായല്‍ സൌന്ദര്യത്തെ കൂടുതല്‍ മേഖലകളില്‍ പരിചയപ്പെടുത്തിക്കൊണ്ട് അച്ചടിമാധ്യമങ്ങളിലൂടെ ആളുകളെ ബോധവല്‍ക്കരിച്ചു നടത്തിയ ഗ്രേറ്റ് ബാക്ക് വാട്ടേഴ്സ് കാമ്പയിന്‍ ആണ് ഈ പുരസ്കാരത്തിന് അര്‍ഹമായത്. ഇതാദ്യമായാണ് അച്ചടി വിഭാഗത്തിലുള്ള ഗോള്‍ഡ് പ്രൈസ് കേരള ടൂറിസത്തിനു ലഭിക്കുന്നത്.

ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ നടന്ന നാല്പത്തിയെട്ടാമത് ലോക ടൂറിസം മേളയുടെ (ബര്‍ലിന്‍ ഐടിബി ) രണ്ടാം ദിവസമായ മാര്‍ച്ച് ആറിന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് നടന്ന അവാര്‍ഡുദാന ചടങ്ങില്‍ കേരള ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പുരസ്കാരം ഏറ്റു വാങ്ങി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരള ടൂറിസത്തിനു ലഭിക്കുന്ന രണ്ടാമത്തെ രാജ്യാന്തര പുരസ്കാരമാണിത്. യുഎന്‍ വേള്‍ഡ് ട്രെയിഡ് ഓര്‍ഗനൈസേഷന്റെ പുരസ്കാരം ബാഴ്സലോണയില്‍ വച്ച് ലഭിച്ചിരുന്നു.

ബര്‍ലിന്‍ മേളയില്‍ കായല്‍ വിഷയമാക്കി കേരളം ആവിഷ്കരിച്ച സ്റാള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചിരുന്നു. വീതികുറഞ്ഞ വെള്ളം നിറഞ്ഞ തോടും നാടന്‍ വള്ളങ്ങളും നടപ്പാലവും ഒക്കെ സംയോജിപ്പിച്ചു നിര്‍മിച്ച പവലിയന്‍ കാണാന്‍ എത്തിയ സന്ദര്‍ശകരുടെ ബാഹുല്യം ഏറെയായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചുതന്ന കേരളത്തിന്റെ കായല്‍ സൌന്ദര്യം മുഖ്യമായും സവിശേഷമാക്കി അവതരിപ്പിച്ചാണ് ആഗോളതലത്തില്‍ കേരള ടൂറിസത്തിന്റെ പ്രമോഷന്‍ നടത്തിയത്. നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലിസ്റില്‍ കേരളം അറുപതാം സ്ഥാനത്താണ്.

കേരള ടൂറിസം കൂടാതെ കേരളത്തില്‍ നിന്ന് 19 പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുത്തു. സോമതീരം, കൊച്ചിയിലെ അബാദ് ഹോട്ടല്‍സ്, നീലേശ്വര്‍ ഹെര്‍മിറ്റേജ്, തോമസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, കുമരകം ലേക്ക് റിസോര്‍ട്ട്, കോക്കനട്ട് ബേ, ഡ്യൂണ്‍ ഇക്കോ ഗ്രൂപ്പ്, ഈസ്റ്റേണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, നിക്കീസ് നെസ്റ്, വൈദ്യ സൂത്രാസ്, പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ട്, ഉദയസമുദ്ര ലെഷര്‍ ബീച്ച് ഹോട്ടല്‍ ആന്‍ഡ് സ്പാ, ദ്രവീഡിയന്‍ ട്രയല്‍സ്, നാട്ടിക ബീച്ച് ആയുര്‍വേദ റിസോര്‍ ജയശ്രീ ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സ്പൈസ്ലാന്‍ഡ് ഹോളിഡേയ്സ്, ദി ട്രാവല്‍ പ്ളാനേഴ്സ്, കര്‍ണോസ്റി ആയുര്‍വേദ ആന്‍ഡ് വെല്‍നസ് റിസോര്‍ട്ട്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട് എന്നീ റിസോര്‍ട്ട് ഗ്രൂപ്പുകളും കേരള പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു.

ലോക പ്രശസ്തമായ ബര്‍ലിന്‍ ഐടിബി മേളയില്‍ വര്‍ഷം തോറും നല്‍കിവരുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ലോക ടൂറിസം രംഗത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ്. ജര്‍മന്‍ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഫിലിം ആന്‍ഡ് ഓഡിയോ വിഷ്വല്‍ പ്രൊഡ്യൂസേഴ്സ് എന്ന സംഘടനയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതും ഗോള്‍ഡനെ സിറ്റി ഗേറ്റ് പുരസ്കാരം നല്‍കുന്നതും. കഴിഞ്ഞവര്‍ഷം മലേഷ്യന്‍ ടൂറിസമാണ് ഈ പുരസ്കാരം കരസ്ഥമാക്കിയത്.

ഇത്തവണ 189 രാജ്യങ്ങളില്‍ നിന്നായി 10147 പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുത്തു. പൊതുജനങ്ങളെ കൂടാതെ ടൂറിസം രംഗത്തെ 1,14,000 വിദഗ്ധര്‍ സന്ദര്‍ശകരായി എത്തി. ഓരോ വിഷയത്തെ അധികരിച്ചുള്ള 200 സെമിനാറുകളിലായി 22000 പേര്‍ പങ്കെടുത്തു. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച മേളയില്‍ ഏഴുവരെ ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായിരുന്നു പ്രവേശനം. എട്ട്, ഒമ്പത് തീയതികളില്‍ പൊതുജനങ്ങളുടെ ദിവസങ്ങളായിരുന്നു. മാര്‍ച്ച് ഒമ്പതിന് മേളയ്ക്ക് തിരശീല വീണു. 2015 ലെ വര്‍ഷത്തെ ഐറ്റിബി മാര്‍ച്ച് നാലു മുതല്‍ എട്ടുവരെയാണ് നടക്കുന്നത്. മംഗോളിയയാണ് പങ്കാളിത്തരാജ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട