• Logo

Allied Publications

Europe
സെഡ്ജ്ലിയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 10, 11, 12 തീയതികളില്‍
Share
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ മാസ് സെന്ററായ സെഡ്ജ്ലിയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 10, 11, 12 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടക്കും.

താമരശേരി രൂപതയിലെ വചന പ്രഘോഷകനായ ഫാ. കുര്യന്‍ പുരമഠവും ടീമുമാണ് ധ്യാനം നയിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് 4.30 മുതല്‍ രാത്രി 9.30 വരെയും ചൊവ്വാ,ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയുമാണ് ധ്യാനം ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും പവിത്രവും പരിപാവനവുമായ കാലഘട്ടമായ വലിയ നോമ്പിന്റെ ഈ ദിവസങ്ങളില്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്നവന്റേയും ദൈവത്തെ കൂടുതല്‍ അറിയുവാനും വ്രതശക്തിയുടെ പാവനതയില്‍ വചന രശ്മികളാല്‍ ആത്മാവിനെയും മനസിനെയും സ്ഫുടം ചെയ്തെടുക്കാനുമുള്ള ഒരുക്കമാണ് വാര്‍ഷിക ധ്യാനം. ആത്മ വിശുദ്ധീകരണത്തിന്റെ ഈ അനിവാര്യ വേളയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ട. ഇഒഅഉട & അഘഘ ടഅകചഠട ഞ.ഇ ഇഒഡഞഇഒ 2 ഇഅഠഒഛഘകഇ ഘഅചഋ. ഉഥ3 3ഡഋ ഉഡഉഘഋഥ, ണഋടഠ ങകഉഘഅചഉട.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്ട്രാഡിന്‍ കുന്നക്കാട്ട് :07723 034946, സണ്ണി ചുമ്മാര്‍: 07538 276 249.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.