• Logo

Allied Publications

Europe
അജി മൂര്‍ത്തിക്കല്‍: ഗാനരചനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരന്‍
Share
റോം: പ്രവാസി മലയാളിയായ അജി മൂര്‍ത്തിക്കല്‍ ഗാനരചനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. കോട്ടയം ജില്ലയിലെ മൂര്‍ത്തിക്കല്‍ കുടുംബാംഗമായ അജി തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും കലയും സംഗീതവും എഴുത്തും നെഞ്ചേറ്റുന്നു. ചെറുകഥ, സംഗീതം, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെറുപ്പകാലത്ത് നിരവധി കലാപരിപാടികളില്‍ സംഗീതം ആലപിച്ച് നിരവധി സമ്മാനങ്ങള്‍ നേടി. തുടര്‍ന്ന് അസുഖം മൂലം പാടാന്‍ പറ്റാതെവന്നപ്പോള്‍ ലേഖന രചനയിലേക്ക് തിരിഞ്ഞു. അദ്ദേഹം എഴുതിയ 'യുവജനങ്ങള്‍ക്ക് സ്വാതന്ത്യ്രം എത്രത്തോളമാകാം' എന്ന ലേഖനം ശ്രദ്ധേയമാണ്.

തുടര്‍ന്ന് ക്രിസ്തീയ ഗാനരചനയിലേക്ക് കടന്ന അജി ഏതാണ്ട് ഇരുപത്തിരണ്േടാളം ഗാനങ്ങള്‍ എഴുതി സിഡിയിലാക്കി ജനഹൃദയങ്ങളില്‍ എത്തിക്കുകയുണ്ടായി. തിരുനാമം, റൊസാരിയോ എന്ന പേരില്‍ മൂര്‍ത്തിക്കല്‍ ക്രിയേഷന്‍സിലൂടെ പുറത്തിറക്കിയ ബലിവസ്തുവായ് ഞാന്‍ അള്‍ത്താരമുന്നില്‍....., കടത്തുരുത്തി മുത്തിയമ്മ...., സായം സന്ധ്യയില്‍....എന്നീ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റി. കെ.ജി. പീറ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച്, എം.ജി ശ്രീകുമാര്‍ മുതല്‍ നിരവധി പിന്നണി ഗായകരെകൊണ്ട് തന്റെ ആല്‍ബത്തില്‍ പാടിപ്പിച്ചതുകൂടാതെ നിരവധി പുതുമുഖ കലാകാരന്മാരേയും കലാകാരികളേയും മൂര്‍ത്തിക്കല്‍ ക്രിയേഷന്‍സിലൂടെ പരിചയപ്പെടുത്തുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

വിവിധ രാജ്യങ്ങളിലായി ചിതറിക്കിടന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് മൂര്‍ത്തിക്കല്‍ കൂടുംബയോഗം അജി മൂര്‍ത്തിക്കലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. കോട്ടയം ജില്ലയിലെ വൈക്കം പൂഴിക്കോല്‍ ഗ്രാമത്തില്‍ മൂര്‍ത്തിക്കല്‍ ജോസഫ്ഏലിയാമ്മ ദമ്പതികളുടെ മകനാണ് അജി. മുംബൈ, സൌദി അറേബ്യ, ബഹ്റിന്‍ എന്നിവടങ്ങളിലെ സേവനത്തിനുശേഷം ഇപ്പോള്‍ ഇറ്റലിയില്‍ കുടംബസമേതം കഴിയുന്നു. ഭാര്യ പുന്നത്തുറ കാക്കനാട്ട് ജിനിമോള്‍. മക്കള്‍: ഷാലു മോള്‍, അലന്‍.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.