• Logo

Allied Publications

Europe
ഡെറിയില്‍ ദര്‍ശന തിരുനാള്‍ സമാപിച്ചു
Share
ഡെറി (അയര്‍ലന്‍ഡ്) കഴിഞ്ഞ പത്തുവര്‍ഷമായി ഡെറി സെന്റ് മേരീസ് ഇടവകയില്‍ ആഘോഷിച്ചുവരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശന തിരുനാളിന് സമാപനം കുറിച്ച് കൊടിയിറങ്ങി.

ഉണ്ണിയേശുവിനെ പരിശുദ്ധ അമ്മ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ അനുസ്മരണം പുതുക്കി പ്രവാസ മലയാള സമൂഹം മക്കളെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ച് അനുഗ്രഹം പ്രാപിക്കാനായി അണയുന്ന അതിശ്രദ്ധേയമായ തിരുനാളായി ഡെറിയിലെ ദര്‍ശനത്തിരുനാള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

ക്രിസ്തു ശിഷ്യന്മാരെ ഓര്‍മപ്പെടുത്തുന്ന 12 പ്രസുദേന്തിമാരാല്‍ നടത്തപ്പെടുന്നതാണ് ഈ തിരുനാള്‍. പ്രസുദേന്തിമാരായി പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കാന്‍ ഇംഗ്ളണ്ട്, സ്കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങി വിദൂര ദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്തുന്നു. തിരുനാളിന്റെ വലിയ പ്രത്യേകതയായി വിശ്വാസ സമൂഹം വിശ്വസിക്കുന്നത് മക്കളെ പരിശുദ്ധ അമ്മയ്ക്ക് അടിമ വയ്ക്കുക എന്നുളളതാണ്. ഇവിടെ വന്ന് മക്കളെ നിത്യ കന്യകയ്ക്ക് അടിമവച്ച് പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക് സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

മാര്‍ച്ച് രണ്ടിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് അയര്‍ലന്‍ഡിന്റെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍ കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചതോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കമായി. തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. പോള്‍ മൊറലി മുഖ്യകാര്‍മികനായിരുന്നു. ഫാ. ആന്റണി പെരുമായന്‍ നല്‍കിയ തിരുനാള്‍ സന്ദേശം പരിശുദ്ധ അമ്മയെ സങ്കടങ്ങളുടെ നടുവില്‍ അത്താണിയായി ആഴത്തില്‍ അറിയുന്നതിനുളള അവസരമായി മാറി.

കുര്‍ബാനയ്ക്കുശേഷം അടുത്ത വര്‍ഷത്തെ നിയുക്ത പ്രസുദേന്തിമാരുടെ വാഴ്ച നടന്നു. തുടര്‍ന്നു നടന്ന ഭക്തി നിര്‍ഭരമായി നടന്ന പ്രദക്ഷിണത്തിനുശേഷം അടിമ വയ്ക്കല്‍, പരിശുദ്ധ അമ്മയ്ക്ക് പൂമാല ചാര്‍ത്തല്‍ എന്ന പ്രത്യേക നേര്‍ച്ചയും നടന്നു.

തുടര്‍ന്ന് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഡിറ്റോറിയത്തില്‍ സ്നേഹ വിരുന്നും വിശ്വമാതാ കമ്യുണിക്കേഷന്‍സ് അവതരിപ്പിച്ച കലാസന്ധ്യയോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ സമാപിച്ചു. വികാരി ഫാ. ജോസഫ് കറുകയിലും കൈക്കാരന്മാരും വിവിധ കമ്മിറ്റി അംഗങ്ങളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ