• Logo

Allied Publications

Europe
ലിമയുടെ ഫാമിലി ഫെസ്റും പാചക റാണി, പാചകരാജാ മല്‍സരം വര്‍ണാഭമായി
Share
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫാമിലി ഫെസ്റും പാചക റാണി, പാചകരാജാ മല്‍സരം വര്‍ണാഭമായി.

മാര്‍ച്ച് ഒന്നിന് (ശനി) വൈകുന്നേരം ആറിന് ലിവര്‍പൂള്‍ ഐറിഷ് സെന്ററില്‍ നടത്തിയ പ്രോഗ്രാമില്‍ അനവധി മലയാളി കുടുംബങ്ങള്‍ പങ്കെടുത്തു. ലിവര്‍പൂള്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പ്രോഗ്രാം വളരയധികം വ്യത്യസ്തവും രസകരവുമായ രീതിയിലായിരുന്നു നടത്തപ്പെട്ടത്. കുട്ടികള്‍ക്കായി ക്രമീകരിച്ചിരുന്ന കലാപരിപാടികളും ഗെയിമുകളും പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു.

പാചകറാണി മല്‍സരത്തില്‍ ലിവര്‍പൂളില്‍ നിന്നുള്ള ലിസിയും മേരി സബാസ്റ്യനു മടങ്ങിയ ടീമിനു ഒന്നാം സമ്മാനവും ബിര്‍ക്കിന്‍ഹെഡില്‍ നിന്നുള്ള ഡില്‍ജോയും ടെസു മടങ്ങിയ ടീം രണ്ടാം സമ്മനവും കരസ്ഥമാക്കി. പാചക രാജയായി ഹരികുമാര്‍ ഗോപാലനും സാബുവും അടങ്ങിയ ടീമും രണ്ടാം സ്ഥാനം ബെനിറ്റോ സബാസ്റ്യനും സ്റെഫിനും അടങ്ങിയ ടീമും കരസ്ഥമാക്കി.

യുക്മ ലിവര്‍പൂളില്‍ നടത്തിയ നാഷണല്‍ കലാമേളയില്‍ പ്രത്യേക സമാനാര്‍ഹയായ മരിയ സോജനു തദവസരത്തില്‍ ലിമയുടെ പ്രസിഡന്റ് ഷാജു ഉതുപ്പ് അവാര്‍ഡു സമ്മാനിച്ചു. തുടര്‍ന്ന് മരിയ സോജനും ഒപ്പം ഹോളിയും ചേര്‍ന്നവതരിപ്പിച്ച ഡാന്‍സ് നയനമനോഹരമായ ഒന്നായിരുന്നുവെന്നതില്‍ സംശയമില്ല. ലിവര്‍പൂളില്‍ നിന്നും ലണ്ടനിലേക്കു താമസം മാറുന്ന ലിമയുടെ സജീവ പ്രവര്‍ത്തകനായ ആശോകനെ ലിമയുടെ പ്രത്യേക ഉപഹാരവും പ്രസിഡന്റ് സമ്മാനിച്ചു.

പരിപാടിയുടെ നടത്തിപ്പിനു പരിപാടിയുടെ നടത്തിപ്പിനുവേണ്ടി അക്ഷീണം പരിശ്രമിച്ച ആര്‍ട്സ് ക്ളബ് അംഗങ്ങള്‍ പ്രത്യേകം പ്രശംസിക്കപ്പെട്ടു. വിജയികള്‍ക്കു ലിമയുടെ കാഷ് അവാര്‍ഡും പ്രശംസിപത്രവും ലിമയുടെ ഓണാഘോഷ വേളയില്‍ സമ്മാനിക്കും. ലിമയുടെ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടി നടത്തിയ ഈ പരിപാടി അങ്ങേയറ്റം വിജയപ്രദമായിരുന്നു എന്നതില്‍ സംശയമില്ല. ഈ വര്‍ഷം പന്ത്രണ്േടാളം പ്രോഗ്രാമുകളാണു ലിമ അണിയിച്ചൊരുക്കുന്നത്. അടുത്ത പ്രോഗ്രാമുകളേക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം അറിയിക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ