• Logo

Allied Publications

Europe
ജര്‍മനിയില്‍ കംപ്യൂട്ടര്‍ എക്സിബിഷന്‍ 'സിബിറ്റ്' മാര്‍ച്ച് 10 ന്
Share
ഹാന്നോവര്‍: ജര്‍മനിയിലെ വ്യവസായ നഗരമായ ഹാന്നോവറില്‍ അന്താരാഷ്ട്ര കംപ്യൂട്ടര്‍ എക്സിബിഷന്‍ (സിബിറ്റ്) മാര്‍ച്ച് 10 ന് ആരംഭിക്കും. ആധുനിക ലോകത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ കംപ്യൂട്ടറിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും ഏറ്റവും പുതിയതും നൂതനവുമായ ആവിഷ്ക്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ അവതരണമായിരിക്കും ഇത്തവണത്തെ ഹൈലൈറ്റ്സ്. കംപ്യൂട്ടര്‍ കൂടാതെ ടെലികമ്യൂണിക്കേന്‍ രംഗത്തെ പുതിയ വിപ്ളവത്തിന്റെ അണിയറ രഹസ്യങ്ങളും ഇപ്രാവശ്യത്തെ സിബിറ്റ് മേളയില്‍ മിഴിതുറക്കും.

ഡേറ്റാബിലിറ്റി എന്ന സ്ലോഗനുമായി നടത്തുന്ന മേളയുടെ ഇത്തവണത്തെ പങ്കാളിത്ത രാജ്യം ബ്രിട്ടനാണ്. മാര്‍ച്ച് ഒമ്പത് (ഞായര്‍) വൈകുന്നേരം ആറിന് ജര്‍മന്‍ ചാന്‍സലര്‍ ഡോ.അംഗലാ മെര്‍ക്കല്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, നീഡര്‍സാക്സണ്‍ മുഖ്യമന്ത്രി സ്റെഫാന്‍ വൈല്‍, പ്രഫ. ഡീറ്റര്‍ കാംപ്ഫ് (ജര്‍മന്‍ ഐടി ക്െനോളജി പ്രസിഡന്റ്), പ്രഫ.ഡോ. മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ (ചെയര്‍മാന്‍ വോക്സ്വാഗന്‍ ഗ്രൂപ്പ്) തുടങ്ങിയവര്‍ ഉള്‍പ്പടെ 2000 ഓളം ക്ഷണിക്കപ്പെട്ട പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

115 രാജ്യങ്ങളില്‍ നിന്നായി 4500 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. 60 രാജ്യങ്ങളില്‍ നിന്നുള്ള 5000 ഓളം മാധ്യമപ്രതിനിധികള്‍ മേളയിലെ വിരുന്ന് ലോകത്തെ അറിയിക്കാന്‍ ഹാന്നോവറില്‍ എത്തുന്നുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം. ഹാനോവര്‍ കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേള 14 ന് (വെള്ളി) സമാപിക്കും. മേള സന്ദര്‍ശിക്കാനെത്തുന്ന 51 ശതമാനം ആളുകളും ജര്‍മനിക്കു പുറത്തുനിന്നുള്ളവരാണ്.

തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചിയിലെ കാല്‍പ്പിന്‍, ആദിത് മൈക്രോസിസ്, 3 ഇഐറ്റി സൊല്യൂഷന്‍സ്, ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെക്നോകുസ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് എന്നിവ ഉള്‍പ്പടെ 40 ഓളം കംപ്യൂട്ടര്‍ കമ്പനികള്‍ മേളയില്‍ പ്രദര്‍ശകരായി എത്തുന്നുണ്ട്. ഹാള്‍ 6 ലാണ് ഇന്ത്യന്‍ പവലിയന്‍ ഒരുങ്ങുന്നത്.

ഇത്തവണ സിബിറ്റ് മേളയില്‍ കംപ്യൂട്ടര്‍ വിദഗ്ധരെ കമ്പനികള്‍ നേരിട്ട് റിക്രൂട്ട്ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധപഠനവും പരിശീലനവും നേടിയവര്‍ക്ക് ഇത്തരത്തിലൊരു ജോബ് അനൌണ്‍സ്മെന്റ് വളരെ സഹായകമായിരിക്കും. എക്സിബിഷന്‍ സെന്ററിലെ ഹാള്‍ ഒന്‍പതില്‍ ആയിരിക്കും ഇതിനുള്ള അവസരം. ഇതിനായി ഷീയ മിറ രമൃലലൃ മ ഇലആകഠ അല്ലെങ്കില്‍ ഷീയ.രലയശ.റല, വു://ംംം.രലയശ.റല/റല/ലഃവശയശശീിേ/സമൃൃശലൃല/ശളേമരവസൃമലളലേ/ എന്നീ ലിങ്കുകളിലൂടെ അതാതു മേഖലകളില്‍ ബന്ധപ്പെട്ട് ഇന്റര്‍വ്യൂവിനും മറ്റും പ്രയോജനപ്പെടുത്താം. ഇന്ത്യയില്‍ നിന്നുള്ള പ്രത്യേകിച്ച് മലയാളികള്‍ക്ക് ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ