• Logo

Allied Publications

Europe
മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ മലയാളം ഡാന്‍സ് ക്ളാസുകള്‍ ആരംഭിച്ചു
Share
മാഞ്ചസ്റര്‍: എംഎംഎ ആരംഭിക്കുന്ന മലയാളം ക്ളാസിന്റെ ഉദ്ഘാടനം കൊച്ചിന്‍ മേയര്‍ ടോണി ചമ്മിണിയും ഡാന്‍സ് ക്ളാസിന്റെ ഉദ്ഘാടനം ഞൌവെലഹാല കൌണ്‍സിലര്‍ ആര്‍. അക്ബറും നിര്‍വഹിച്ചു. പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ബെന്നി ജോണ്‍ സ്വാഗതം ആശംസിച്ചു. വിദേശരാജ്യങ്ങളില്‍ ജീവിക്കുമ്പോഴും മാതൃരാജ്യത്തോട് കാണിക്കുന്ന സ്നേഹവും ആദരവും ഏറെ അഭിനന്ദനാര്‍ഹമാണെന്നും വരുംതലമുറയെ നമ്മുടെ ഭാഷയും കലകളും മറ്റും പഠിപ്പിക്കുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം താത്പര്യം എടുക്കണമെന്നും മേയര്‍ ഓര്‍മിപ്പിച്ചു.

പ്രവാസികള്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നടത്തിവരുന്ന സാമ്പത്തിക നിക്ഷേപം പ്രത്യേകം എടുത്തു പറയേണ്ടതും പ്രശംസനീയവുമാണ്. ഇന്നു കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ വെയ്സ്റ് മാനേജ്മെന്റ് രംഗത്ത് വന്‍ നിക്ഷേപ സാധ്യതകള്‍ ഉണ്െടന്നും കഴിയുമെങ്കില്‍ പ്രവാസികള്‍ ഈ രംഗത്ത് വ്യവസായിക അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.

ജോലിസ്ഥലത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും നിയമനടപടികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. എംപ്ളോയിമെന്റ് ലോയില്‍ സ്പെഷലൈസ് ചെയ്യുന്ന ദീപ സുഗതന്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ നേരില്‍ സമീപിക്കാമെന്നും ഭാവിയില്‍ എംഎംഎ നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകളില്‍ പങ്കെടുക്കുവാന്‍ സന്തോഷമേയുള്ളൂവെന്നും അറിയിച്ചു.

ചടങ്ങ് ഒരു കുടുംബമേളയാക്കി മാറ്റുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ജോര്‍ജ് വടക്കംചേരി നന്ദി പറഞ്ഞു. പരിപാടികള്‍ കെ.ഡി ഷാജിമോന്‍, ഷാജു ആന്റണി, ജോമി, ഷാജി ജോസഫ്, നിഷാ എന്നിവര്‍ നേതൃത്വം നല്‍കി. സ്നേഹവിരുന്നിനുശേഷം പരിപാടികള്‍ സമാപിച്ചു. മുന്‍ പ്രസിഡന്റ് മേഘല ഷിജി ആശംസകള്‍ നേര്‍ന്നു.

മലയാളം, ഡാന്‍സ് ക്ളാസുകള്‍ മാര്‍ച്ച് എട്ടു മുതല്‍ (ശനി) മുതല്‍ എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2.30ന് റുഷ്തോം പാരിഷ് ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ