• Logo

Allied Publications

Europe
ഇന്ത്യന്‍ വോളിബോള്‍ ക്ളബ് കാര്‍ണിവല്‍ ആഘോഷം 'അലാഫ്' സവിശേഷമായി
Share
കൊളോണ്‍: കൊളോണ്‍ നഗരം കാര്‍ണിവല്‍ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഇവിടുത്തെ മലയാളി സമൂഹവും കാര്‍ണിവല്‍ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഇപ്രാവശ്യവും തെളിയിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വോളിബോള്‍, ബാഡ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ളബാണ് (ഐവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിന് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്.

ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തിന് ക്ളബ് അംഗങ്ങളെ കൂടാതെ നിരവധി ക്ളബിന്റെ സുഹൃത്തുക്കളും അഭ്യുഭയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യവും ഒപ്പം പാരമ്പര്യ കാലവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്. തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചുകൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളഘോഷങ്ങളോടെ വേദിയില്‍ അവതരിപ്പിച്ചത് ഇത്തവണയും ഏറെ ശ്രദ്ധേയമായി.

കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ ഹാളില്‍ മാര്‍ച്ച് രണ്ടിന്(ഞായര്‍) വൈകുന്നേരം ആറു മുതലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഐവിസി ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണ് കലാപരിപാടികള്‍ നടത്തിയത്. കാര്‍ണിവല്‍ വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പരേതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.

മാത്യൂസ് കണ്ണങ്കേരില്‍, ഷീബ, ജോസ് കല്ലറയ്ക്കല്‍, ത്രേസ്യാമ്മ തോട്ടക്കര, ഡേവീസ് വടക്കുംചേരി, ഔസേപ്പന്‍ മുളപ്പന്‍ചേരില്‍, സണ്ണോ പെരേര, തോമസ് അറമ്പന്‍കുടി, ജോളി എം. പടയാട്ടില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍, സെബാസ്റ്യന്‍ കോയിക്കര, ജോര്‍ജ് അട്ടിപ്പേറ്റി തുടങ്ങിയവര്‍ ഗാനാലാപം, ഫലിതം പറച്ചില്‍,കഥകള്‍, സ്കെച്ച് എന്നിങ്ങനെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി സ്വാഗതവും വര്‍ഗീസ് ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. ഫ്രാന്‍സിസ് വട്ടക്കുഴിയില്‍ പരിപാടികള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ നടത്തി. ജെന്‍സ് കുമ്പിളുവേലില്‍ പരിപാടിയുടെ മോഹനദൃശ്യങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തി. പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു.

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് എല്ലാ വര്‍ഷവും നവംബര്‍ 11ന് 11 മണി 11 മിനിറ്റില്‍ ആരംഭിക്കുന്ന കാര്‍ണിവല്‍ ആഘോഷം ഈസ്റര്‍ നോമ്പിന്റെ തുടക്കത്തിനു മുമ്പുള്ള ചൊവ്വാഴ്ച രാത്രി 12 ന് സമാപ്തി കുറിക്കും. വൈബര്‍ ഫാസ്റ് നാഹ്റ്റ് (ലേഡീസ് ഫാസ്റിംഗ് നൈറ്റ്) മുതല്‍ റോസന്‍ മോണ്ടാഗ് (50 നോമ്പിനു തുടങ്ങുന്നതിന് മുമ്പുള്ള ആദ്യത്തെ തിങ്കളാഴ്ച) വരെയാണ് ആഘോഷങ്ങളുടെ പ്രധാന ദിനങ്ങള്‍.

ക്രൈസ്തവ സമൂഹത്തിന്റെ ഈസ്റര്‍ കാലങ്ങളിലേയ്ക്കുള്ള തയാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ പൊടിപൂരമാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ