• Logo

Allied Publications

Europe
ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അംഗമായി
Share
ലണ്ടന്‍: 2009 മുതല്‍ ആന്‍ഡോവരിലും പരിസരപ്രദേശത്തും ഉള്ള മലയാളികളുടെ കലാ, സാംസ്കാരിക സാമൂഹിക ഉന്നമനം ലക്ഷ്യം വച്ചു പ്രവര്‍ത്തിച്ചു വരുന്ന ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അംഗമായി.

മുപ്പതിലേറെ മലയാളി കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ സംഘടന 2009 ഡിസംബറില്‍ ആദ്യ പ്രസിഡന്റായ ജോസഫ് താനിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ്. അന്നുമുതല്‍ ആ പ്രദേശങ്ങളിലെ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു ഈ സംഘടനയും അതിന്റെ പ്രവര്‍ത്തനങ്ങളും. ചെറിയ ഒരു കൂട്ടായ്മ ആയതുകൊണ്ട് തന്നെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കരുത്തുറ്റതാക്കാനും പരിപാടികള്‍ക്ക് മികവു പകരാനും ഈ സംഘടനക്ക് എളുപ്പമാണ്.

യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയില്‍ ചേരുന്നതിനുള്ള തീരുമാനം ഈ വര്‍ഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരമാണ്. ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ജേക്കബ്, സെക്രട്ടറി ബിനു ജോസ് വാതല്ലൂര്‍, ട്രഷറര്‍ ബിനു ജേക്കബ്, വൈസ് പ്രസിഡന്റ് ആല്‍ഫ ജോബിന്‍, ജോ. സെക്രട്ടറി ഷിജി റോബിന്‍, വര്‍ഗീസ് മുണ്ടപ്പള്ളി, അബിന്‍ കെ. അലിയാസ് എന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യുക്മയില്‍ അംഗമാകുക എന്ന സുപ്രധാന തീരുമാനമെടുത്തത്. യുക്മ ജനറല്‍ ബോഡി മെംബര്‍മാരായി കോശിയ ജോസ്, ജോര്‍ജ് സക്കറിയ എന്നിവരെ കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. ചെറുതാണെങ്കിലും തങ്ങളുടെ സംഘടനയിലുള്ള മികവുറ്റ കലാകാരന്മാര്‍ക്കും മറ്റു പ്രതിഭകള്‍ക്കും വിശാലമായ മലയാള കൂട്ടായ്മയുടെ വാതില്‍ തുറക്കുന്ന യുക്മയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്െടന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയന്റെ ഭാഗമായി യുക്മയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആന്‍ഡോവര്‍ മലയാളി അസോസിയേഷനെ യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയണല്‍ പ്രസിഡന്റ് റോജിമോന്‍ വര്‍ഗീസ്, സെക്രട്ടറി സുജു ജോസഫ്, ട്രഷറര്‍ ടോം, നാഷണല്‍ എക്സിക്യൂട്ടീവ് അംഗം വര്‍ഗീസ് ജോണ്‍, മറ്റു നാഷണല്‍ ഭാരവാഹികളായ ടിറ്റോ തോമസ്, ഷാജി തോമസ് എന്നിവര്‍ അറിയിച്ചു.

യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയും സെക്രട്ടറി ബിന്‍സു ജോണും ട്രഷറര്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലും ആന്‍ഡോവര്‍ മലയാളി അസോസിയേഷനെ യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്