• Logo

Allied Publications

Europe
നോര്‍വിച്ച് കാത്തലിക്ക് ഫോറം മൂന്നാമത് കുടുംബ സംഗമം മാര്‍ച്ച് എട്ടിന്
Share
നോര്‍വിച്ച്: ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ അത്മായ കൂട്ടായ്മയായ സെന്റ് തോമസ് കാത്തലിക്ക് ഫോറം നോര്‍വിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കുടുംബ സംഗമത്തിനു മാര്‍ച്ച് എട്ടിന് (ശനി) ടസ്ക് വുഡ് പാരീഷ് ഹാളില്‍ വേദി ഉയരുന്നു.

ഭാരത അപ്പസ്തോലന്‍ വിശുദ്ധ മാര്‍ത്തോമാ ശ്ളീഹായിലൂടെ പകര്‍ന്നു ലഭിച്ച വിശ്വാസ പാരമ്പര്യ പൈതൃകങ്ങളുടെ പ്രഘോഷണമായി ഈ സംഗമത്തെ മാറ്റുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ ടോം ജോസഫ് സാബു, ടെല്‍മ ജോസ്, ആന്റണി തോമസ് എന്നിവര്‍ അറിയിച്ചു. കാത്തലിക്ക് ഫോറം നാഷണല്‍ ഭാരവാഹികള്‍ സംഗമത്തില്‍ പങ്കു ചേരും.

യുകെയില്‍ അധിവസിക്കുന്ന പ്രവാസി സീറോ മലബാര്‍ തനയരില്‍ വിശ്വാസ ചൈതന്യം, സാന്മാര്‍ഗിക മൂല്യങ്ങള്‍, ആചാരാനുഷ്ടാനങ്ങള്‍ എന്നിവ കാത്തു പരിപാലിക്കപ്പെടുവാനും നവ തലമുറയെ അതേ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വാസ ആചാരാനുഷ്ടാനങ്ങളിലും കൂട്ടി നടത്തുവാനും സീറോ മലബാര്‍ രൂപത എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനും അല്മായരുടെ അനിവാര്യമായ ആത്മീയ,സാമൂഹ്യ, സാംസ്കാരിക വേദിക്കുമായാണ് കാത്തലിക് ഫോറം രൂപീകരിച്ചത്.

മാര്‍ത്തോമ ഗാനത്തോടെ സഭാ പിതാവിനെ പ്രഘോഷിച്ചു ആരംഭിക്കുന്ന സംഗമത്തില്‍, മാര്‍ത്തോമ ശ്ളീഹായെക്കുറിച്ചുള്ള പ്രഭാഷണവും പാരമ്പര്യ,പൈതൃക വിശ്വാസ അധിഷ്ടിത കലാ പരിപാടികളില്‍ ഗാനോത്സവം, സംഘ നൃത്തം, ഗ്രൂപ്പുതല ചര്‍ച്ച, ബൈബിള്‍ ക്വിസ് മത്സരം. ബൈബിള്‍ സ്കിറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനി ഉച്ചകഴിഞ്ഞ് 3:30 നു തുടങ്ങി വൈകുന്നേരം എട്ടിന് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ കുടുംബ സംഗമം അവസാനിക്കും.

നോര്‍വിച്ചിലും പരിസരങ്ങളിലുമുള്ള എല്ലാ മാര്‍ത്തോമ കത്തോലിക്കരെയും ഈ കുടുംബ സംഗമത്തിലേക്കു സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ