• Logo

Allied Publications

Europe
ലണ്ടനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശിന് സ്വീകരണം മാര്‍ച്ച് എട്ടിന്
Share
ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുകെയുടെ ആഭിമുഖ്യത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശിന് ലണ്ടനില്‍ സ്വീകരണം നല്‍കുന്നു.

മാര്‍ച്ച് എട്ടിന് (ശനി) ക്രൊയ്ഡോണിലാണ് സ്വീകരണയോഗം സംഘടിപ്പിക്കുന്നത്. യോഗത്തില്‍ ഒഐസിസി യുകെ ഓള്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് അധ്യക്ഷത വഹിക്കും. പ്രസ്തുത യോഗത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. ഒഐസിസി യുകെ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും.

ഒഐസിസി യുകെയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും വ്യക്തിപരമായ ആരോപണങ്ങളും യോഗത്തില്‍ കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. നേതാക്കന്മാരും പ്രവര്‍ത്തകരും അന്യോന്യം പരസ്പരം മനസിലാക്കി സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന് യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് അഭ്യര്‍ഥിച്ചു.

ക്രൊയ്ഡോണില്‍ നടക്കുന്ന യോഗത്തിലെ തിരുമാനങ്ങള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ഒഐസിസി ചുമതലയുള്ള കെപിസിസി സെക്രട്ടറിമാരായ എന്‍.സുബ്രമണ്യം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അജയ് മോഹന്‍ എന്നിവര്‍ക്കു പുറമേ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിക്കും സമര്‍പ്പിക്കും. സ്വീകരണയോഗത്തില്‍ ഒഐസിസി യുകെയുടെ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുത്ത് യോഗം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ഒഐസിസി യുകെ ഓള്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് അഭ്യര്‍ഥിച്ചു.

സ്ഥലം: ലീഡര്‍ കരുണാകരന്‍ നഗര്‍, 505 ഘീിറീി ഞീമറ, ഇൃീ്യറീി, ഇഞ 7 6 അഞ. ഠകങഋ എഞഛങ 2ജങ ഠഛ 6ജങ.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​